ചരിത്രത്തിൽ ഇന്ന്: ആഗസ്റ്റ് 9

ആഗസ്റ്റ് 9 ദിവസവിശേഷം സുപ്രഭാതം…

ഇന്ന് ക്വിറ്റ് ഇന്ത്യാ ദിനം… ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസികമായ ഒരു സമരത്തിന്റെ ത്യാഗോജ്വലമായ ഒർമകൾ അയവിറക്കുന്ന സുദിനം… ഗാന്ധിജി ബ്രിട്ടിഷുകാരോട് ഇന്ത്യ വിടുക സ്വാതന്ത്യ ‘സമര പോരാളികളോട് മരിക്കുക അല്ലെങ്കിൽ ജിവിക്കുക (Do or die) എന്ന് ആഹ്വാനം ചെയ്ത സമരം.
1322- കൊല്ലത്തെ ഇന്ത്യയിലെ പ്രഥമ രുപത യായി മാർപാപ്പജോൺ 28 മൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
1815- നെപ്പോളിയനെ സെന്റ് ഹെലേനയിലേക്ക് നാടുകടത്തി…
1875- ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി..
1877- വിംബിൾഡൺ ടെന്നിസിന്റ ഒന്നാം പതിപ്പ് ലണ്ടനിൽ തുടങ്ങി
1898- റുഡോൾഫ് ഡീസൽ ഡീസൽ എൻജിൻ കണ്ടു പിടിച്ചു.
1907- ലോകത്തിലെ ആദ്യ ബോയസ് സ്കൗട്ട് ക്യാമ്പ് ഇംഗ്ലണ്ടിലെ പേൾ ഹാർബറിൽ തുടങ്ങി
1936- ജെസ്സി ഓവൻസിന് ബെർലിൻ ഒളിമ്പിക്സിൽ 4ാം സ്വർണം
1945- ഇന്ന് നാഗസാക്കി ദിനം… രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ സേനയുടെ യുദ്ധക്കൊതി ആഗസ്ത് 6 ലെ ഹിരോഷിമക്കു പിന്നാലെ ജപ്പാനിലെ നാഗസാക്കിയിലും അണു ബോംബ് വർഷിച്ച ദിവസം.. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ജീവിക്കുന്ന രക്തസാക്ഷികൾ എണ്ണമറ്റത്. രണ്ടാം ലോക മഹായുദ്ധത്തിൽ നിന്ന് ജപ്പാൻ പിൻമാറാൻ തീരുമാനിച്ചപ്പോഴായിരുന്നു ഈ ആക്രമണം..
1945.. സ്വദേശി വൽക്കരണത്തിന് പ്രാധാന്യം ഓതുന്ന അന്താരാഷ്ട്ര ദിനം..
1958- 516 മീറ്റർ വരെ ഉയരുമുള്ള സുനാമി തിരമാലകൾ അലാ സ്കയിലെ ലിത്വയിൽ ആഞ്ഞടിക്കുകയുണ്ടായി.
1965- സിങ്കപ്പൂർ മലേഷ്യയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാഷ്ട്രമായി
1991… 21 വർഷത്തെ വിലക്കിന് ശേഷം ദക്ഷിണ ആഫ്രിക്കക്ക് ഒളിമ്പിക്സിൽ പ്രവേശനം നൽകി….
1995- സംസ്ഥാനത്തെ ആദ്യ ദുർഗുണ പരിഹാരപണ പരിഹാര പാoശാല കാക്കനാട്ട് തുറന്നു..
2011 – സൗത്ത് സുഡാൻ നിലവിലുള്ള രാജ്യങ്ങളിൽ ഏറ്റവുമവസാനം സ്വാതന്ത്ര്യം നേടുന്ന രാജ്യമായി
2012- ഉസൈൻ ബോൾട്ട് തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും 100 മീറ്റർ 200 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടുന്ന ആദ്യ താരമായി..

ജനനം
1757- എലിസബത്ത് ഹാമിൽട്ടൺ… അമേരിക്കയിലെ ആദ്യ സ്വകാര്യ അനാഥാലയം നിർമിച്ച വ്യക്തി….
1828- യുദ്ധവും സമാധാനവും ഉൾപ്പടെയുള്ള കൃതികൾ രചിച്ച സോവിയറ്റ് സാഹിത്യ കുലപതി ലിയോ ടോൾസ്റ്റോയ്..
1909- 1990 ൽ ജ്ഞാനപീഠം നേടിയ കന്നഡ സാഹിത്യകാരൻ വി.കെ. ഗോകക്ക്…
1928- രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനും മേഘാലയ മുൻ ഗവർണറുമായ എം എം ജേക്കബ്ബ്….

ചരമം
1962- ഹെർമ്മൻ ഹെസ്സേ.. ജർമൻ സാഹിത്യകാരൻ. നോബൽ സമ്മാന ജേതാവ്… ഹെർമ്മൻ ഗുണ്ടർട്ടിന്റെ ചെറുമകൻ
2015… സ്വാതന്ത്ര്യ സമര സേനാനിയും കന്നഡ സാഹിത്യകാരനുമായ കയ്യാർ കിഞ്ഞണ്ണ റെ.
(എ ആർ ജിതേന്ദ്രൻ
പൊതുവാച്ചേരി)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: