വാടക വീട് കേന്ദ്രീകരിച്ച് ചൂതാട്ടം; ഏഴംഗ സംഘം പിടിയിൽ

കണ്ണൂർ: വാടക വീട് കേന്ദ്രീകരിച്ച് ചൂതാട്ടം ഏഴംഗ സംഘം പിടിയിൽ. കണ്ണൂർ കിഴ്ത്തുള്ളിയിൽ വാടക വീട്ടിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന താഴെചൊവ്വസ്വദേശി ടി എം.നൗ ജിത്ത് കുമാർ എന്ന ജിത്തു (47), എളയാവൂരിലെ എ. കെ.സുരേഷ് കുമാർ (53), തോട്ടട എസ്.എൻ കോളേജിന് സമീപത്തെ ജി.സി.രമേശൻ (50), എടക്കാട് ഹസൻ മുക്കിലെ വി.ബിജു (47), ബർണശേരിയിലെ ജസ്റ്റിൻ ഡിസൂസ (47), മേലേ ചൊവ്വയിലെ എം.കെ.പ്രജിത്ത് കുമാർ (52), എടക്കാട് കുറ്റിക്കകത്തെ എം.പ്രകാശൻ (55) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയതത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി 7 മണിയോടെയാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. കളിസ്ഥലത്ത് നിന്നും 8,000 രൂപയും പോലീസ് കണ്ടെടുത്തു.