കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 856 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 856 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി.ദോഹയില്‍ നിന്ന് എത്തിയ നാദാപുരം സ്വദേശി സബീറാണ് പിടിയിലായത്.
പിടിച്ചെടുത്ത സ്വര്‍ണത്തിന് 43,99,840 രൂപ വിലമതിക്കും. അസിസ്റ്റന്‍റ് കമ്മീഷണര്‍മാരായ ഇ വികാസ് , ടി എം മുഹമ്മദ് ഫൈസ് , സൂപ്രണ്ടുമാരായ കെ പ്രകാശന്‍ , ശ്രീവിദ്യ സുധീര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: