രണ്ടാംഭർത്താവ് ആക്രമിച്ച് പരിക്കേല്പിച്ചതായി പരാതി: കേസെടുത്തു.

പയ്യന്നൂർ: യുവതിയെ രണ്ടാം ഭർത്താവ് ആക്രമിച്ച് പരിക്കേല്പിച്ചതായ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. ഇടുക്കി സ്വദേശിനിയും കിഴക്കേ കണ്ടങ്കാളിയിൽ താമസക്കാരിയുമായ 45 യുടെ പരാതിയിലാണ് കോട്ടയം കിടങ്ങൂർ സ്വദേശിയായ പ്രസന്നൻ പിള്ളക്കെതിരെ പയ്യന്നൂർ. പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 നാണ് പരാതിക്കാസ്പദമായ സംഭവം. കണ്ടങ്കാളിയിലെ വാടക വീട്ടിൽ വെച്ച് മുഖത്തടിക്കുകയും കമ്മലണിഞ്ഞ ചെവി വലിച്ച് പറിച്ച് പരിക്കേൽപിച്ചുവെന്നുമാണ് പോലീസിൽ നൽകിയപരാതി. തുടർന്ന് പരിക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലും ചികിത്സ തേടി. ആദ്യ വിവാഹത്തിലെ മകളുടെ ഭർത്താവിന് തന്റെ കാർ ഓടിക്കാൻ നൽകിയതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം ഭർത്താവ് ഒളിവിൽ പോയി. പരാതിക്കാരിയെ ഇതിന് മുമ്പും മർദ്ദിച്ച സംഭവത്തിലും പയ്യന്നൂർ പോലീസിൽ കേസ് നിലവിലുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.