കണ്ണൂർ പേരാവൂരിൽ യുവാവ് വാഴത്തോട്ടത്തിൽ ഷോക്കേറ്റ് മരിച്ചു

പേരാവൂർ: കനത്ത മഴയിൽവാഴ തോട്ടത്തിൽപ്പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി യുവാവ് മരിച്ചു. പേരാവൂർ വെള്ളർ വള്ളികുനിത്തലയിലെ തടത്തിൽ ഹൗസിൽ ശ്രീദേവിയുടെ മകൻ ടൈൽസ് പണിക്കാരനായ ശ്രീജിൽ (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായതിനാൽ ഇന്ന് രാവിലെ ആറു മണിയോടെ അറ്റകുറ്റപണിക്കെത്തിയ വൈദ്യുതി സെക്ഷൻ ഓഫീസിലെ ജീവനക്കാരാണ് വെള്ളർ വള്ളി ശ്മശാന റോഡിലെ വാഴത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്.ഏക സഹോദരി. ശ്രീജിന. വിവരമറിഞ്ഞ് പേരാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി.