നിയന്ത്രണംവിട്ട ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണ്യാന്ത്യം.

ചിറ്റാരിക്കല്‍: നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണ്യാന്ത്യം.
ചിറ്റാരിക്കല്‍ കാവുന്തല ഈട്ടിത്തട്ടിലെ കപ്പലുമാക്കല്‍ ജോഷി എന്ന ജോസഫ്(45) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം. മാലോത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കാവുന്തലയില്‍ നിന്ന് ആളുകളെ കയറ്റി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ പിന്‍ഭാഗം നിയന്ത്രണം നഷ്ടപ്പെട്ട ബസ് പിറകിലേക്ക് നീങ്ങി ബൈക്കോടിച്ച് വരികയായിരുന്ന ജോഷിടെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ബസ് മതിലില്‍ ഇടിച്ച് നിന്നത്.
പിറകിലെ ടയറില്‍ കുടുങ്ങിക്കിടന്ന ജോഷിയെ അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച ജോഷി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.