കോവിഡ് ബാധിതരായ കുടുംബത്തിൻ്റെ പച്ചക്കറി കൃഷി പരിപാലനമേറ്റെടുത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാതൃകമായി

തളിപ്പറമ്പ്: കോവിഡ് ബാധിതരായ കുടുംബത്തിൻ്റെ പച്ചക്കറി കൃഷി പരിപാലനമേറ്റെടുത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാതൃകമായി. പട്ടുവം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മുറിയാത്തോടിലെ പി.വി.  നാരായണന്റെ പച്ചക്കറി കൃഷിയുടെ പരിപാലനമാണ് ഡി.വൈ.എഫ്.ഐ.പ്രവർത്തകർ ഏറ്റെടുത്തത്.  നാരായണൻ്റെ കുടുംബത്തിലെ 8 പേരില്‍ 5 പേര്‍ക്കാണ് കഴിഞ്ഞ ഞായറഴ്ച മുറിയാത്തോട് വെച്ച്  നടന്ന  ആർ.ടി.പി.സി.ആർ ടെസ്റ്റിൽ  കോവിഡ് സ്ഥിരീകരിച്ചത്. പരമ്പരാഗത കര്‍ഷക കുടുംബമാണ് നാരായണൻ്റെത്. കുടുംബത്തില്‍ 5 പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ മറ്റുള്ളവര്‍ ക്വാറന്റൈനിലുമായി. ഇതോടെ പരിപാലനമില്ലാതെ പച്ചക്കറി കൃഷി നശിക്കുമെന്ന ഘട്ടത്തിലാണ്  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പരിപാലനം ഏറ്റെടുത്തത്. പത്ത് സെന്റിലേറെ സ്ഥലത്ത് കപ്പ, താലോലി, ചീര, വെണ്ട എന്നിവയായിരുന്നു നാരായണന്‍ കൃഷി ചെയ്തിരുന്നത്. താലോലിക്ക് പന്തലൊരുക്കിയ യുവാക്കള്‍ മഴ കുറവാണെങ്കില്‍ ഇവയ്ക്ക് വെള്ളം നല്‍കാനും, പച്ചക്കറി തൈകള്‍ക്ക് വളം നല്‍കുന്നതിനും തയ്യാറായി രംഗത്തുണ്ട്. നാരായണൻ്റെ ഭാര്യ  ഇ.നളിനിക്ക് ഒരു കറവപശുവും മൂന്ന് കിടാരികളും ഉണ്ട്.  
കുടുംബത്തിലുള്ളവർ മുഴുവൻ ക്വാറൻൻ്റൈനിൽ കഴിയുന്നതിനാൽ കറന്നെടുക്കുന്ന പാല് സൊസൈറ്റിയിൽ വില്ക്കാൻ കഴിയാതെ  നശിപ്പിക്കുകയാണ്.  ഇത് കാരണം നളിനിക്ക് വരുമാനമാർഗം നഷ്ടപ്പെടുകയും, സാമ്പത്തിക നഷ്ടം ഉണ്ടാകുകയുമാണ്. കർഷകരും, കുടുംബശ്രീ  പ്രവര്‍ത്തകരും, സുഹൃത്തുക്കളും, അയൽവാസികളും പശുക്കള്‍ക്ക് ആവശ്യമായ തീറ്റപ്പുല്ല് എത്തിച്ചു നല്‍കുന്നുണ്ട്.  കന്നുകാലികൾക്ക് തീറ്റപ്പൂല്ല് എത്തിച്ചു നല്‍കാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ അരിയില്‍ മേഖലാ സെക്രട്ടറി കെ. സനല്‍,  മുറിയാത്തോട് യൂണിറ്റ് സെക്രട്ടറി എന്‍. നിഖില്‍, പ്രസിഡന്റ് പി.സൗമ്യ എന്നിവരുടെ നേതൃത്വത്തില്‍ എം.വി അനീഷ്, കെ.നിജേഷ്, കെ.വി ജഗദീഷ്, കെ.വി വിഷ്ണു മോഹന്‍, എ.വി ജിജീഷ്, ബാബു മഠത്തില്‍, എം.ഷൈജു എന്നിവരാണ് നാടിന് മാതൃകയായി കോവിഡ് ബാധിതരുടെ കൃഷി പരിപാലനം ഏറ്റെടുത്തത്. സി.പി.എം. മുറിയാത്തോട് ബ്രാഞ്ച് സെക്രട്ടരി എം.വി.അനീഷ് കുമാറും ഇവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി സഹായത്തിനുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: