ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പരിയാരത്ത് ആളുകളെ കൂട്ടി പഞ്ചായത്ത് പ്രസിഡണ്ടിന്റെ പെട്രോൾ പമ്പ് ഉദ്ഘാടനം; നിങ്ങൾക്ക് എന്തും ചെയ്യാം എന്നാണോ സാർ?

പരിയാരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ ലോക്ക്ഡൗണ്‍ ലംഘനം നടത്തി പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള അധികൃതര്‍. സാമൂഹിക അകലം പോലും പാലിക്കാതെയാണ് പരിയാരം പഞ്ചായത്ത് പ്രസിഡണ്ടടക്കമുള്ളവര്‍ ചടങ്ങിനെത്തിയത്. പരിയാരം പൊയിലില്‍ പുതുതായി വന്ന പെട്രോള്‍ പമ്പ് ഉദ്ഘാടനത്തിനാണ് നൂറിലേറെ പേര്‍ എത്തിയത്. പരിയാരം പഞ്ചായത്ത് പ്രസിഡണ്ടാണ് പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്തത്. യാതൊരു വിധത്തിലുള്ള സാമൂഹികാകലം പാലിക്കാതെയാണ് ഉദ്ഘാടനത്തിന് നാട്ടുകാരും പഞ്ചായത്ത് അധികൃതരും എത്തിയത്. കോവിഡ് നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനിടെയാണ് പഞ്ചായത്ത് അധികൃതര്‍ തന്നെ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിക്കുന്നത്. സംഭവത്തില്‍ മുസ്ലിം യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പരിയാരം സി ഐ കെ.വി. ബാബുവിന് പരാതി നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: