അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ എം ഷാജി നൽകിയ ചില രേഖകൾ വ്യാജമെന്ന് സംശയം

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന് മുന്നിൽ മുൻ അഴീക്കോട് എം എൽ എ കെ എം ഷാജി ഹാജരാക്കിയ രേഖകളിൽ ചിലത് വ്യാജമെന്ന സംശയത്തില്‍ അന്വേഷണസംഘം. മൊഴിയിലും രേഖകളിലും പല വൈരുധ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെ കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് വിജിലന്‍സ് ഈ നിഗമനത്തില്‍ എത്തിയത്.

തുടര്‍ച്ചയായി രണ്ടാം ദിനമായ വ്യാഴാഴ്ചയും രാവിലെ പത്തര മുതല്‍ ഉച്ചവരെ തൊണ്ടയാട്ടെ വിജിലന്‍സ് ഓഫിസില്‍ എസ്.പി എസ്. ശശിധര‍െന്‍റ നേതൃത്വത്തില്‍ ഷാജിയെ ചോദ്യം ചെയ്തിരുന്നു .

ക​ണ്ണൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്ന് പി​ടി​ച്ച 47 ല​ക്ഷം രൂ​പ​യു​ടെ സ്രോ​ത​സ്സാ​യി കാ​ണി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് പി​രി​വ് ര​ശീ​തി​യും അ​തി​െന്‍റ കൗ​ണ്ട​ര്‍ ഫോ​യി​ലു​ക​ളു​മാ​ണ്. ഇ​വ​യാ​ണ് പ്ര​ധാ​ന​മാ​യും വ്യാ​ജ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം സം​ശ​യി​ക്കു​ന്ന​ത്. അ​ഴീ​ക്കോ​ട്ടെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ ഷാ​ജി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നും സം​ഘം തീ​രു​മാ​നി​ച്ച​താ​യാ​ണ് വി​വ​രം.ബി​സി​ന​സ് പ​ങ്കാ​ളി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍​കി​യ രേ​ഖ​ക​ളി​ല്‍ ചി​ല​തി​‍െന്‍റ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലു​ള്ള ചി​ല റെ​ക്കോ​ഡു​ക​ള്‍ കൂ​ടി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.

രേ​ഖ​ വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ വ്യാ​ജ​രേ​ഖ ച​മ​ക്ക​ല​ട​ക്കം കു​റ്റം ചു​മ​ത്തി ഷാ​ജി​ക്കെ​തി​രെ മ​റ്റൊ​രു കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​ ഏ​റെ​യാ​ണ്. ആ​ഡം​ബ​ര വീ​ട് പ​ണി​ത മാ​ലൂ​ര്‍​ക്കു​ന്നി​ലെ ഭൂ​മി വാ​ങ്ങി​യ​തി​ല​ട​ക്ക​മു​ള്ള ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്താ​ന്‍ ഷാ​ജി​യു​ടെ ഭാ​ര്യ ആ​ശ​യെ​യും ചോ​ദ്യം ചെ​യ്യും.

എം.​എ​ല്‍.​എ​യാ​യി​രി​ക്കെ ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട്ടെ സ്​​കൂ​ളി​ന് പ്ല​സ് ടു ​അ​നു​വ​ദി​ച്ചു​കി​ട്ടാ​ന്‍ ഷാ​ജി സ്​​കൂ​ള്‍ മാ​നേ​ജ്മെന്‍റി​ല്‍​നി​ന്ന് 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തോ​​ടെ​യാ​ണ്​ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: