ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചറിയാം

0

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ
കറുവാപ്പട്ട ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു

സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതമില്ലാതെ ഒരാൾക്ക് ഇന്ത്യൻ ഭക്ഷണം ആസ്വദിക്കാൻ കഴിയില്ല. രുചിയും സ്വാദും കൂടാതെ ആരോഗ്യപരമായ ഗുണങ്ങളും ഇവ നൽകുന്നു. ”ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ അവയെ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും അവ സഹായിക്കുന്നു,” ഡയറ്റീഷ്യൻ ഡോ. അർച്ചന ബാത്ര പറയുന്നു. ശരീര ഭാരം നിയന്ത്രിക്കാൻ ചില സുഗന്ധവ്യഞ്ജനങ്ങൾ നിങ്ങളെ സഹായിക്കുമെന്ന് അവർ പറയുന്നു.

മഞ്ഞൾ

ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റുകൾ, ആന്റി വൈറൽ പ്രോപ്പർട്ടികൾ എന്നിവയാൽ സമ്പുഷ്ടമായ ഈ സുഗന്ധവ്യഞ്ജനം ദഹനവ്യവസ്ഥയെ സഹായിക്കും, ഇത് മെറ്റബോളിസം നിരക്ക് വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിൽ നിന്നുള്ള അധിക കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മഞ്ഞൾ പൊടി ഉപയോഗിച്ചുളള ചായ, പാനീയം, സൂപ്പ്, കറികൾ എന്നിവ കഴിക്കാമെന്ന് ഡോ. ബാത്ര നിർദേശിച്ചു.

ഉലുവ

സ്വാഭാവിക നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണ ആസക്തികളെ തടയാൻ സഹായിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഫ്രീ-റാഡിക്കലുകളുടെ നാശത്തിൽ നിന്ന് ദഹനവ്യവസ്ഥയെ സംരക്ഷിക്കാൻ സഹായിക്കുന്ന മ്യൂക്കിലാജിനസ് ഫൈബറിന്റെ നല്ല ഉറവിടം കൂടിയാണിത്. എല്ലാ ദിവസവും രാവിലെ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാനും ഉപാപചയ മെറ്റബോളിസം നിരക്ക് വർധിപ്പിക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും സ്വാഭാവിക മാർഗം ദഹന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ്.

Read More: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ സാധാരണ ചെയ്യുന്ന അഞ്ച് തെറ്റുകൾ

കറുവാപ്പട്ട

ഈ സുഗന്ധവ്യഞ്ജനം ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കറുവാപ്പട്ട മെറ്റബോളിസം നിരക്ക് വർധിപ്പിക്കുകയും വിശപ്പിനെ ശമിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ ഇൻസുലിൻ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു, ആർത്തവ വേദന കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഡോ.ബത്ര പറഞ്ഞു.

കുരുമുളക്

കുരുമുളകിലെ പൈപ്പറിൻ എന്ന ഘടകം ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും മെറ്റബോളിസം പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകൾക്കെതിരെ പോരാടാൻ ശരീരത്തെ സജ്ജമാക്കുകയും ചെയ്യുന്നു.

പെരുഞ്ചീരകം

വിറ്റാമിൻ എ, ഡി, സി എന്നിവയാൽ സമ്പുഷ്ടമായ ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, പ്രകൃതിദത്ത ഡൈയൂററ്റിക് ആയതിനാൽ ശരീരത്തിൽ നിന്ന് അനാവശ്യ വസ്തുക്കൾ പുറന്തള്ളാനും സഹായിക്കുന്നു.

ഏലയ്ക്ക

ഈ സുഗന്ധവ്യഞ്ജനം ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചായയിലും ഗ്രീൻ ടീയിലും ഏലയ്ക്ക ചേർക്കാം. , മികച്ച ഫലം ലഭിക്കുന്നതിന് 3-4 ഏലയ്ക്ക ചവച്ചരച്ച് കഴിക്കാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading