നഗര ഉപജിവന മിഷൻ പദ്ധതി: ശ്രീകണ്ഠാപുരം നഗരസഭയിലെ യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നു .


ശ്രീകണ്ഠപുരം ‘: നഗര സഭ കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന തൊഴിൽ പരി ശീലനവും തൊഴിലും എന്ന കർമ്മ പദ്ധതിയിലൂടെ  ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ താമസിക്കുന്ന 100000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിലെ യുവതി യുവാക്കൾക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം  നൽകുന്നു . വിവിധ കോഴ്‌സുകളിലേക്ക് ചേരാൻ ആഗ്രഹി ക്കുന്ന യുവതി യുവാക്കൾക്കായി രെജിസ്ട്രേഷൻ ക്യാമ്പയിൻ  മുൻസിപ്പാലിറ്റി കുടുംബശ്രീ ഓഫീസിൽ ആരംഭിച്ചിരിക്കുന്നു. തൊഴിൽ വൈദ്ഗത്യമുള്ളവരെ ജോലിക്കായി ആവശ്യമുള്ള മേഖലകൾക്ക് അനുയോജ്യമായ കോഴ്‌സുകൾ മെച്ചപ്പെട്ട പരിശീലന കേന്ദ്രങ്ങളിൽ യുവതീയുവാക്കൾക്ക് പദ്ധതിചിലവിൽ പഠിക്കാൻ അവസരം ഒരുക്കുകയും കുറഞ്ഞത് 50% പേർക്കെങ്കിലും ജോലി ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്‌ഷ്യം വക്കുന്നത്. 18 – 35 നും ഇടയിൽ പ്രായമുള്ള  10  ക്ലാസ് മുതൽ ബിരുദാനന്തര  ബിരുദം ഐ ടി ഐ മുതൽ ബി ടെക് വരയുള്ളവർക്കും അനുയോജ്യമായ 3 മുതൽ 9 മാസം വരെ നീണ്ടു നിൽക്കുന്ന കോഴ്സുകൾ സംസ്ഥാനത്തെ തിരെഞ്ഞെടുത്ത  കേന്ദ്രങ്ങൾ വഴി ഇതിന്റെ ഭാഗമായി നടന്നു വരുന്നു. കോഴ്സു , പരീക്ഷ ഭക്ഷണമുൾപ്പെടെ ഹോസ്റ്റൽ എന്നിവയുടെ ഫീസ് പഠിതാക്കൾക്ക് സൗജന്യമായിരിക്കും കൂടുതൽ  വിവരങ്ങൾക്ക് ശ്രീകണ്ഠപുരം കുടുംബശ്രീ ഓഫീസുമായി ബന്ധപെടുക ഫോൺ : 9656052850 , 9495494167

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: