ബാക്കിയായ ചോറ് കളയല്ലേ; ഗോതമ്പുപൊടിയും മുട്ടയും ചേർത്ത് ഒരു കിടിലൻ സാധനം ഉണ്ടാക്കാം

അന്നം ദൈവമാണ് ഒരു വറ്റുപോലും കളയാൻ പാടില്ല എന്നല്ലേ പറയാറുള്ളത്. ചോറ് അധികം വന്നാൽ ഇനി വെറുതെ കളയണ്ട. ബാക്കിയുള്ള ചോറിനെ നമുക്ക് ഓംലെറ്റാക്കി മാറ്റാം. കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവം കൂടിയാണ് ബാൽറൈസ് ഓംലറ്റ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.

ചേരുവകൾ

മുട്ട – 2 എണ്ണം
സവാള – 1
പച്ചമുളക് -2
കറിവേപ്പില
മല്ലിയില
ചോറ് – 1 കപ്പ്‌
ഗോതമ്പു പൊടി – 1 ടേബിൾസ്പൂൺ
ചതച്ച മുളക് – 1 ടീസ്പൂൺ
ഉപ്പ്
ഇഞ്ചി
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കാരറ്റ് – 1
തയാറാക്കുന്ന വിധം

ആദ്യം ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില, സവാള, കാരറ്റ് ഇതെല്ലാം പൊടിയായി അരിഞ്ഞെടുക്കണം.
ഇതിലേക്ക് രണ്ട് മുട്ട, ചതച്ച മുളക്, ഉപ്പ്, മഞ്ഞൾപ്പൊടി, ചോറ്, ഗോതമ്പു പൊടി ഇതെല്ലാം കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. അതിന് ശേഷം ഒരു ഫ്രൈയിങ് പാനിൽ 1 ടീസ്പൂൺ എണ്ണ ഒഴിച്ച് ചുറ്റിച്ചിട്ട് മുകളിൽ തയാറാക്കി വച്ചിരിക്കുന്ന കൂട്ട് ഓരോ തവി ഒഴിച്ച് കൊടുത്ത് രണ്ട് വശവും മൂപ്പിച്ച് ചൂടോടെ കഴിക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: