കോവിഡ് 19 വായുവിലൂടെ പകരുവാനുള്ള സാധ്യതകളെക്കുറിച്ച്,
Dr. M. K സതീഷ് കുമാർ.

Dr. M. K സതീഷ് കുമാറിൻ്റെ വാക്കുകൾ; നാം ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും വായുവിലൂടെ പുറത്തേക്കു വരുന്നത് ഒട്ടനവധി ഉമിനീരിൻ്റെ ജലകണങ്ങളാണ് .കോവിഡ് ബാധിച്ച രോഗിയിൽ നിന്നും പുറത്തേക്കു വരുന്ന ഉമിനീർ കണങ്ങളിൽ അനേകായിരം വൈറസുകളുണ്ടാവും. ഇവ രോഗികളിൽ നിന്നും അന്തരീക്ഷത്തിലേക്കു പടരുന്നു. പ്രസ്തുത ഉമിനീർ കണങ്ങളിൽ വലിയവയുടെ ഭാരം കൂടുന്നതുകാരണം അവ ഗുരുത്വാകർഷണം കാരണം നിലത്തേക്കു പതിക്കുന്നു. അങ്ങിനെ പതിക്കുന്നത് ഏകദേശം 2-4 മീറ്ററിനുള്ളിലായിരിക്കും അതുകൊണ്ടാണ് ചുരിങ്ങിയത് 2 മീറ്റർ അകലം പാലിക്കണം എന്നു പറയുന്നത്. എന്നാൽ ഭാരം കുറഞ്ഞ കണികകൾ അന്തരീക്ഷത്തിലൂടെ വ്യാപനം നടത്തുവാൻ കഴിവുള്ളതു കാരണം, കാറ്റിൻ്റെ സഹായത്തോടു കൂടി എവിടേയും വ്യാപിക്കുവാൻ സാധ്യതയുണ്ട് അതുകൊണ്ടാണ് മാസ്ക് നിർബന്ധമായും ധരിക്കണം എന്നു പറയുന്നത്.പ്രസ്തുത വ്യാപനം അന്തരീക്ഷത്തിലുള്ള താപനില ആർദ്രത തുടങ്ങിയവയെ ആശ്രയിക്കുന്നതു കാരണം ഉഷ്ണകാലത്തും, മഴക്കാലത്തും വ്യാപനത്തിൽ വ്യത്യാസമുണ്ടാവുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ അടച്ചിട്ട മുറികളിൽ നിന്ന് ചിത്രീകരിച്ചതായതിനാൽ ജലകണങ്ങളുടെ വിന്യാസം കൃത്യമായി മനസ്സിലാക്കുവാൻ ഹൈസ്പീഡ് ക്യാമറ വഴി സാധിക്കുന്നു. എന്നാൽ അന്തരീക്ഷവായുവിലൂടെയുള്ള വ്യാപനം മനസ്സിലാക്കുവാൻ ഇപ്പോഴും ഗവേഷണം തുടരുകയാണ്. വൈറസ് നേരിട്ടു അന്തരീക്ഷത്തിലൂടെ വ്യാപിക്കുന്നില്ല. മറിച്ച് ഉമിനീർ കണങ്ങളിലൂടെയാണ്. അതിനാൽ ഉമിനീർ കണങ്ങളെ ആഗിരണം ചെയ്യുന്ന പ്രതലങ്ങളിൽ (മരം, ഇഷ്ടിക ) വെള്ളം പെട്ടെന്നു വാർന്നു പോകുന്നതിനാൽ വൈറസിൻ്റെ കാലയളവ് കുറവാണ്. അതുപോലെ സ്റ്റീൽ, പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങൾ വെള്ളം ആഗിരണം ചെയ്യാത്തതിനാൽ ഉമിനീർ കണങ്ങളുടെ കാലയളവ് കൂടുതലാണ്. മഴക്കാലത്ത് എല്ലാ പ്രതലങ്ങളിൽ നിന്നും വളരെ സാവധാനം മാത്രമേ വെള്ളം വാർന്നു പോവുകയുള്ളൂ. അതു കൊണ്ടാണ് മഴക്കാല വ്യാപന സാധ്യത കൂടുതലായി കാണുന്നതും
പ്രമുഖ കാലാവസ്ഥ, പരിസ്ഥിതി ശാസ്ത്രജ്ഞനും യൂറോപ്യൻ Space Agency യുടെ deputy director ഉം ആണ്
Dr. M. K സതീഷ് കുമാർ ,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: