വ്യാപാരി വ്യവസായി സമിതി ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം കണ്ണൂരിൽ നടത്തി.

“വ്യാപാരി വ്യവസായി സമിതിയിൽ അംഗമാകൂ,,,
വ്യാപര സംരക്ഷണം ഉറപ്പ് വരുത്തൂ,,,
എന്ന മുദ്രവാക്യവുമായി എല്ലാ വ്യാപാരികളും പങ്കാളികളാകൂ എന്ന അഭ്യർത്ഥനയോടെ കണ്ണൂർ ജില്ലയിലെ 17 എരിയകളിലായി 217 യൂണിറ്റുകളിൽ മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു. കണ്ണൂരിൽ ജില്ലാതല ഉദ്ഘാടനം ദയ മെഡിക്കൽസ്Dr സൂരജ് പാണയിൽ, സഫിയ ബിൽഡ്മാർട്ട് ഷാഫി, വസ്ത്രവ്യാപാരത്തിലെ കണ്ണൂരിലെ ആദ്യകാല വ്യാപാരി വി.കുഞ്ഞമ്പു & സൺസ്(മയൂരി) പെയ്ന്റ് വ്യാപരത്തിലെ ടി കുഞ്ഞപ്പ [സ്റ്റേഡിയം] എന്നിവർക്ക് മെമ്പർഷിപ്പ് നൽകികൊണ്ട് സമിതി ജില്ലാ സിക്രട്ടറി PM സുഗുണൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.മനോഹരൻ, കെ.വി സലീം, കെ അബ്ദുറഹ്മാൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.രാജീവൻ, കുഞ്ഞുകുഞ്ഞൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: