വീണ്ടും രാജി, കര്‍ണ്ണാടക സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമാകും

മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവച്ച്‌ പ്രശ്‌നപരിഹാരത്തിന് തയ്യാറായിട്ടും കര്‍ണ്ണാടകയില്‍ വീണ്ടും ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവച്ചു. റോഷന്‍ ബെയ്ഗാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ രാജിക്കത്ത് സമര്‍പ്പിച്ച എം.എല്‍.എമാരുടെ എണ്ണം പതിനാലായി. വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം പാളിയതോടെ കര്‍ണ്ണാടക സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഭൂരിപക്ഷത്തിന് 105 പേര്‍ വേണം.അതേസമയം വിമതരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാറിന് ശുപാര്‍ശ നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അറിയിച്ചു. അയോഗ്യരാക്കിയാല്‍ ഇവര്‍ക്ക് മന്ത്രിപദവി ഉള്‍പ്പെടെയുള്ളവ വഹിക്കാനാകില്ല. രാജിക്കത്ത് നല്‍കിയ എം.എല്‍.എ മാരുടെ രാജി സ്പീക്കര്‍ അംഗീകരിക്കുകയാണെങ്കില്‍ ഭൂരിപക്ഷമില്ലാത്തതുമൂലം മന്ത്രിസഭ ഇപ്പോള്‍ തന്നെ രാജിവയ്‌ക്കേണ്ടി വരും.സ്പീക്കര്‍ രാജി സ്വീകരിക്കാതെയിരുന്നാല്‍ ഇവര്‍ക്ക് കോടതിയെ സമീപിക്കാം. അതേസമയം എം.എല്‍. എ മാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കഴിയും. ഇന്ന് രാവിലെ നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ വിമത എം.എല്‍.എ മാര്‍ ആരും പങ്കെടുത്തിരുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: