കഞ്ചാവുമായി മറുനാടൻ തൊഴിലാളി പിടിയിൽ

കഞ്ചാവുമായി ഉത്തർപ്രദേശിലെ ദേവ്‌പുർ ജില്ലയിലെ മനോജ്‌കുമാറിനെ ശ്രീകണ്ഠപുരം എക്സൈസ് പിടികൂടി. ഇയാളിൽനിന്ന് 175 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.പാടിക്കുന്നിന് സമീപത്തെ കെ.എം. ഇരുമ്പ് റീ റോളിങ് മില്ലിന്‌ സമീപത്ത് വില്പനയ്ക്കായി തയ്യാറെടുക്കുമ്പോഴാണ് പിടിയിലായത്. മയ്യിൽ, കയരളം, കൊളച്ചേരി, പാവന്നൂർ, ചെറുവത്തല മൊട്ട ഭാഗങ്ങളിലാണ് ഇയാൾ കഞ്ചാവ് വില്ലനനടത്തിയിരുന്നത്. സംഘത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.വി.അഷ്റഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, മൂലയിൽ ഗോവിന്ദൻ, എം.രമേശൻ, അഖിൽ ജോസ് എന്നിവരുമുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: