കസ്റ്റഡി കൊലപാതകം: കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

നെടുങ്കണ്ടം രാജ്‍കുമാര്‍ കസ്റ്റഡി കൊലപാത കേസില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ നാല് പേര്‍ക്ക് പുറമെ മര്‍ദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് തീരുമാനം.ഒമ്ബതോളം പൊലീസുകാര്‍ രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതില്‍ എസ്‌ഐ അടക്കം നാല് പേര്‍ അറസ്റ്റിലായി. മര്‍ദ്ദിച്ച ബാക്കിയുള്ളവരെ കൂടെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. സ്റ്റേഷന്‍ റെക്കോര്‍ഡുകളില്‍ തിരിമറി നടത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്യും.
എസ്‌ഐ സാബുവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം ഇന്ന് പീരുമേട് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ ചോദ്യം ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: