വൈക്കത്ത് സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു

കോട്ടയം: വൈക്കത്ത് സ്‌കൂള്‍ കെട്ടിടം

ഇടിഞ്ഞുവീണു. ആര്‍ക്കും പരിക്കില്ല. വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ബ്ലോക്കാണ് ഇടിഞ്ഞുവീണത്. ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം.
സയന്‍സ് ലാബും, ഡസ്‌ക്, ബഞ്ച് തുടങ്ങിയവ സൂക്ഷിക്കുന്ന മുറിയുമാണ് നിലം പതിച്ചത്. കെട്ടിടം വീണത് ക്ലാസുകള്‍ തുടങ്ങുന്നത് മുമ്ബായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
അമ്ബതുവര്‍ഷത്തില്‍ അധികം പഴക്കമുള്ള കെട്ടിടമാണിത്. മുഴുവന്‍ സീലിങ് നടത്തിയിരിക്കുന്നതിനാല്‍ കാലപ്പഴക്കം മനസിലാക്കാനോ, ജീര്‍ണാവസ്ഥ കണ്ടുപിടിച്ചു അറ്റകുറ്റപ്പണികള്‍ നടത്തുവാനോ സാധിച്ചിരുന്നില്ല.

error: Content is protected !!
%d bloggers like this: