കാത്തിരിപ്പിന് വിരാമമാകുന്നു ; താവം റെയിൽവേ മേൽ പാലത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്

പഴയങ്ങാടി: കാത്തിരിപ്പിന് വിരാമമിട്ട് താവം റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. ടാറിടുന്നതിന് മുന്നോടിയായി പാലത്തിനുമുകളില് ബിറ്റുമിനസ് ഷീറ്റ് വിരിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. കോണ്ക്രീറ്റിനുമുകളില് ടാര് പിടിക്കുന്നതിനാണ് ഇതുചെയ്യുന്നത്. രണ്ടുദിവസംകൊണ്ട് ഇത് പൂര്ത്തിയാകുമെന്നറിയുന്നു. അടുത്തയാഴ്ചതന്നെ ടാറിടല് പൂര്ത്തിയാക്കും. ഇതോടെ ഈ പാലം യാത്രാസജ്ജമാകും.പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി.റോഡില് പാപ്പിനിശ്ശേരിയിലും താവത്തുമാണ് മേല്പ്പാലമുള്ളത്.പാപ്പിനിശ്ശേരിയിലേത് പൂര്ത്തിയായിട്ട് ഒരു വര്ഷമായി. താവത്തെമേല്പ്പാലനിര്മാണം പല കാരണങ്ങളാല് നീണ്ടുപോവുകയായിരുന്നു. നവംബര് 27-ന് മേല്പ്പാലത്തിന്റെ കൂറ്റന് ബീം തൂണിലുറപ്പിക്കവേ താഴെവീണ് ഉപയോഗശൂന്യമായി. ഇതോടെ പുതിയത് അവിടെവെച്ചുതന്നെ നിര്മിക്കേണ്ടിയുംവന്നു.2013 ജൂണ് ഒന്നിനാണ് 21 കി.മീറ്റര് ദൈര്ഘ്യമുള്ള പാപ്പിനിശ്ശേരി-പിലാത്തറ റോഡിന്റെയും ഇതിനിടയിലുള്ള രണ്ട് മേല്പ്പാലങ്ങളുടെയും നിര്മാണം അന്നത്തെ മുഖ്യമന്ത്രി പഴയങ്ങാടിയില് ഉദ്ഘാടനംചെയ്തത്.രണ്ടുവര്ഷമായിരുന്നു കാലാവധി നല്കിയിരുന്നത്. പലതവണ കാലാവധി നീട്ടിനല്കി. ഇപ്പോള് അഞ്ചുവര്ഷം പൂര്ത്തിയായ ശേഷമാണ് നിര്മാണം അന്തിമഘട്ടത്തിലെത്തിയത്. പെയിന്റടിക്കുന്നത് ഉള്പ്പെടെയുള്ള മിനുക്കുപണികളും പൂര്ത്തിയാക്കേണ്ടതുണ്ട്. പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ കാലങ്ങളായി നാട്ടുകാര് അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകും.

error: Content is protected !!
%d bloggers like this: