സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 5 പേരെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു

കൂത്തുപറമ്പ് : സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 5 പേരെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കാടാച്ചിറക്കടുത്ത കോട്ടൂർ, പൊതുവാച്ചേരിഭാഗങ്ങളിലുള്ളവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഞായറാഴ്ച്ച രാത്രി പത്തര മണിയോടെ കൂത്തുപറമ്പിനടുത്ത പാലത്തുംങ്കരയിൽ വച്ചാണ് സംഭവം. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് ജയരാജൻ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.മാലൂരിൽ വിവാഹ വീട്ടിൽ പോയ ശേഷം പാട്യത്തെ വീട്ടിലേക്ക് തിരിച്ച്പോവുകയായിരുന്നു പി.ജയരാജൻ. ജയരാജൻ സഞ്ചരിച്ച വാഹനം പാലത്തുംങ്കരയിൽ എത്തിയപ്പോൾ പിന്നിൽ നിന്നും ഓവർ ടേക്ക് ചെയ്തുതു വന്ന മാരുതികാർ ജയരാജന്റ വാഹനത്തിന് മുന്നിലെത്തി വിലങ്ങനെ നിർത്തിയിടുകയായിരുന്നുമദ്യലഹരിയിൽ കാറിൽ നിന്നും ഇറങ്ങിയ യുവാക്കൾ ജയരാജന്റ വാഹനത്തിനടുത്തെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കാർ തടഞ്ഞ ഉടൻ ജയരാജന്റെ ഗൺമാൻ പുറത്തേക്കിറങ്ങിയതോടെയാണ് യുവാക്കൾ പിൻവാങ്ങിയത്. പോലീസ്കസ്റ്റഡിലുള്ള യുവാക്കൾ എസ്.ഡി.പി.ഐ.യുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു

error: Content is protected !!
%d bloggers like this: