പാപ്പിനിശ്ശേരി CHC താലൂക്ക് ആശുപത്രിയായി ഉയർത്തണം; DYFI പാപ്പിനിശ്ശേരി ബ്ലോക്ക് സമ്മേളനം

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി CHC താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് DYFI പാപ്പിനിശ്ശേരി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ദിനംപ്രതി നൂറുക്കണക്കിന്ന് രോഗികളാണെത്തുന്നത്. നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം രോഗികൾ ബുദ്ധിമുട്ടുന്നു.. ഡോക്ടർമാരുടെ എണ്ണക്കുറവും പ്രതിസന്ധിയിലാക്കുന്നു . 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന തരത്തിൽ ആശുപത്രിയെ ഉയർത്തേണ്ടതുണ്ട്.പലപ്പോഴും രോഗികൾക്ക് ആശുപത്രിയിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. ആയതിനാൽ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നേരത്തെ സമ്മേളനം കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ഹാളിൽDY F I സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ MLA ഉൽഘാടനം ചെയ്തു. ടി വി രഞ്ചിത്ത് രക്തസാക്ഷി പ്രമേയവും ജെ മുത്തുകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി പി പി ഷാജിർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം എൻ അനുപ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.സമ്മേള നത്തെ അഭിവാദ്യം ചെയ്‌ത് DY F I മുൻ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് MLA, CPIM ഏരിയ സെക്രട്ടറി ടി ചന്ദ്രൻ , എൻ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ചർച്ചകൾക്ക് എൻ അനൂപും പി പി ഷാജിറും മറുപടി പറഞ്ഞു. നേതാക്കളായ കെ വി ബിജു, പി സജികുമാർ, കെ വി സന്തോഷ്, പി പ്രശോഭ്, കെ കെ റിജു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം സി റമിൽ പ്രസിഡന്റ്), ടി വി രഞ്ചിത്ത് (സെക്രട്ടറി), കെ വി ജിതിൻ, ഒ സരിത (വൈസ് പ്രസിഡൻറുമാർ), ജെ മുത്തുകുമാർ, കെ സിജു (ജോയിന്റ് സെക്രട്ടറിമാർ, സി നിഖിൽ (ട്രഷറർ) , ബിജോയ് പണ്ണേരി , കെ സുജേഷ് ( എക്സിക്യൂട്ടിവ്) എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!
%d bloggers like this: