ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു;8 പേരുടെ നില ഗുരുതരം

ഉപ്പള :നയബസാർ ദേശീയ പാതയിൽ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

തിങ്കളാഴ്ച്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടം. ഉള്ളാൾ സ്വദേശികളായ മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്.പാലക്കാട്ട് പോയി ഉള്ളാളിലേക്ക് മടങ്ങും വഴിയാണ് അപകടം.13 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.ഇതിൽ അഞ്ച് പേർ തൽക്ഷണം മരിച്ചു.

കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്നു ചരക്ക് ലോറി. ലോറിയുടെ ടയർ ഊരിതെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയിൽ ജീപ്പിനകത്ത് കുടുങ്ങിയവരെ ഓടികൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും ചേർന്ന് ജീപ്പ് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.മൃതദേഹങ്ങൾ മംഗൽപ്പാടി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

error: Content is protected !!
%d bloggers like this: