ഗ്രാമകം കൊടക്കാടിൻ്റെ ” ഞണ്ട് ” നാടകം10 ന് വൈകുന്നേരം അരങ്ങിലെത്തും

കരിവെള്ളൂർ. നാടക പാരമ്പര്യത്തിലൂന്നിയുളള സാംസ്കാരിക മുന്നേറ്റം കൈവരിച്ച കൊടക്കാട് ദേശത്തു നിന്നും ഗ്രാമകം തിയേറ്റേർസ് ഒരുക്കുന്ന പ്രഥമ നാടകം ” ഞണ്ട് ” 10 ന് ശനിയാഴ്ച വൈകുന്നേരം അരങ്ങിലെത്തും.വൈകുന്നേരം 6 മണിക്ക് നാരായണ സ്മാരക ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ വെച്ച് പഴയ നാടകപ്രവർത്തകർ ഉദ്ഘാടനം നിർവ്വഹിക്കും.പ്രശസ്ത നാടക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി പങ്കെടുക്കും. സി പി എം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി ഇ.കുഞ്ഞിരാമൻ, ലോക്കൽ സെക്രട്ടറി സി. മാധവൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.സമൂഹത്തെ പിന്നോട്ട് കൊണ്ടു പോകുന്ന തൽപരകക്ഷികളോട് കലഹിക്കാനും സമൂഹത്തെ ജാഗ്രത അറിയിക്കാനുമാണ് ഞണ്ട് നാടകത്തിലൂടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. കെ.വി.ലക്ഷ്മണൻ രചന നിർവഹിച്ച നാടകംവിനോദ് .പി .കാനായി ആണ് സംവിധാനം ചെയ്തിരിക്കുന്നത്..ജനാർദ്ദനൻ കൊടക്കാട്, കാനാ പവിത്രൻ, സുരേഷ് ബാബു, സി പി രമേശൻ, വിജയൻ പലിയേരി, ശശി പൊള്ളപൊയിൽ, അശ്വിൻ പലേരി എന്നിവരാണ് വേഷമിടുന്നത്.