കഞ്ചാവുമായി യുവാവ് പിടിയിൽ.
തലശ്ശേരി. കഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.തിരുവങ്ങാട് സെയ്ദാർ പള്ളിക്ക് സമീപത്തെ പി എം സാജിറിനെ (45)യാണ് റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫിസർ പി പി പ്രദീപനും സംഘവും പിടികൂടിയത്. തലശ്ശേരി കടൽപ്പാലത്തിന് സമീപം വെച്ചാണ് 10 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.റെയ്ഡിൽ ഗ്രേഡ്
പ്രിവന്റിവ് ഓഫീസർ യു. ഷെനിത്ത് രാജ് ,സിവിൽ എക്സൈസ് ഓഫീസർ മാരായ രതീഷ് .സി . പി, ലിമേഷ് . ഒ ,ഫൈസൽ വി.കെ ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ബീന എം, സീനിയർ ഗ്രേഡ് ഡ്രൈവർ ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.