എക്സൈസ് സംഘം കണ്ടേരിൽ നിന്നും കർണ്ണാടക മദ്യം പിടികൂടി

പിണറായി :കോവിഡ് – 19 വ്യാപനം മൂലം ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വ്യാജമദ്യ ഉൽപ്പാദനവും വിപണനവും തടയുന്നതിനായി പിണറായി എക്സൈസ് റേഞ്ച് അസിസ്റ്റൻഡ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് എം പി യും പാർട്ടിയും മാങ്ങാട്ടിടം വില്ലേജിൽപ്പെട്ട കണ്ടേരി എന്ന സ്‌ഥലത്തു വെച്ച് 17 ലിറ്റർ കർണ്ണാടക മദ്യം കണ്ടെടുത്ത് ഒരു അബ്കാരി കേസ്സെടുത്തു. പ്രതിയെകുറിച്ച് അന്വഷിച്ചു വരുന്നു. പാർട്ടിയിൽ പ്രവന്റീവ് ഓഫീസർ നസീർ ബി, പ്രവന്റീവ് ഓഫീസർ (ഗ്രേഡ് ) ഷാജി യു, സിവിൽ എക്‌സൈസ് ഓഫീസർ മാരായ ബിജേഷ് എം,ശരത്ത് പി ടി എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: