കൊട്ടിയൂര്‍ വൈശാഖ മഹോത്സവം;രോഹിണി ആരാധന നാളെ


കൊട്ടിയൂര്‍: വൈശാഖോത്സവത്തിന്റെ ഈ വര്‍ഷത്തെ അവസാന ആരാധനയായ രോഹിണി ആരാധന നാളെ നടക്കും.വൈശാഖ മഹോത്സവത്തിലെ രോഹിണി ആരാധനയിലാണ് സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി നടക്കുക.എന്നാല്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആലിംഗന പുഷ്പാഞ്ജലി ഉണ്ടായിരിക്കില്ല.സന്ധ്യയ്ക്ക് പഞ്ചഗവ്യ അഭിഷേകം നടത്തും.ഇതിനുള്ള പാലമൃതുമായി വേക്കളം കരോത്ത് നായര്‍ തറവാട്ടില്‍ നിന്നുള്ള എഴുന്നള്ളത്ത് ഈ വര്‍ഷം ഉണ്ടാകില്ല.കൂടാതെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാതെ ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത്.മഹോത്സവത്തിന്റെ ഭാഗമായ തിരുവാതിര ചതുശ്ശതം 12 ന് നടക്കും.13 ന് പുണര്‍തം ചതുശ്ശതം,15 ന് ആയില്യം ചതുശ്ശതം,16 ന് മകം കലം വരവ്,19 ന് അത്തം ചതുശ്ശതം,വാളാട്ടം,കലശപൂജ, 20 ന് തൃക്കലശ്ശാട്ടത്തോടെ ഉത്സവം സമാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: