മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്ന് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ലെന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

പി.കെ ബഷീര്‍, എന്‍. ശംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെ.പി.എ മജീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.
കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡല്ല ഇവര്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതെന്നും അവര്‍ ജോലിചെയ്യുന്ന അതതു മദ്‌റസാ മാനേജ്‌മെന്റുളാണ് ഇവ നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

മദ്‌റസാധ്യാപകര്‍ക്ക് ബജറ്റില്‍നിന്ന് വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ എന്നും എങ്കില്‍ യഥാര്‍ഥ വസ്തുത പൊതുജനങ്ങളെ അറിയിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. 
സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജപ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പെട്ടെന്നും സമൂഹമാധ്യമങ്ങള്‍ വഴി തന്നെ യഥാര്‍ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: