ഡയാലിസ് രോഗിക്ക് സുമനസുകൾ ഇരുചക്രവാഹനം നൽകി

തളിപ്പറമ്പ: കഴിഞ്ഞ 11 വർഷമായി ഇരു വൃക്കകളും തകരാറിലായി ഡയാലിസ് ചെയ്തു വരുന്ന യുവാവിന് ആൻ്റി കറപ്ഷൻ ആൻ്റ് ഹ്യൂമൺ റൈസ്റ്റ് പൊട്ടക്ഷൻ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് എ.വി.രവീന്ദ്രൻ്റെ നേതൃത്വത്തിൽ ഇരുചക്രവാഹനം നൽകി. ആലക്കോട് ചിറ്റടിയിലെ ബിജുവി നാണ് ഹോണ്ട ആക്ടീവ സ്കൂട്ടർ നൽകിയത്.കോവിഡ് കാലമായതിനാൽ ബിജുവിന് സ്വദേശത്ത് നിന്നും പരിയാരം മെഡിക്കൽ കോളേജിൽ എത്തി ഡയാലിസ് ചെയ്യാൻ വലിയ പ്രയാസമായിരുന്നു.

ബസ് സർവീസ് ഇല്ലാത്തത് കൊണ്ട് ഓട്ടോറിക്ഷക്ക് വാടകയിനത്തിൽ വലിയ തുക നൽകേണ്ടി വരികയുമായിരുന്നു. നിർദ്ധന കുടുംബാംഗമായ ബിജുവിന് ഇതെ തുടർന്ന് ഡയാലിസിന് പോകാൻ പറ്റാത്ത സാഹചര്യമുണ്ടായി ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട രവീന്ദ്രൻ തൻ്റെ സംഘടനാ പ്രവർത്തകരോടും വാഹന ബ്രോക്കർ സുഹൃത്ത്ക്കളോടും ബിജുവിൻ്റെ കാര്യം പറയുകയും ഇവരുടെ സഹായത്തോടെ വാഹനം വാങ്ങി നൽകുകയുമായിരുന്നു.കഴിഞ്ഞ ദിവസം ബിജുവിൻ്റെ വീട്ടിൽ എത്തി എ.വി.രവീന്ദ്രൻ, ഉസ്മാൻ കോരൻപീടിക, ഹനീഫ, സുമൻ ആടിക്കും പാറ എന്നിവർ ചേർന്ന് സ്കൂട്ടർ കൈമാറി. രണ്ട് വർഷം മുമ്പ് തളിപ്പറമ്പ ടൗൺ സ്ക്വയറിൽ സംഗീത പരിപാടി സംഘടിപ്പിച്ച് ആൻ്റി കറപ്ഷൻ ആൻ്റ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം പ്രവർത്തകർ ഒരു ലക്ഷത്തിലധികം രൂപ ബിജുവിന് പിരിച്ച് നൽകിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: