കക്കാട് സ്പിന്നിങ് മിൽ – പള്ളിക്കുന്ന് കനാൽ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള ജോലികൾ തുടങ്ങി

കക്കാട് സ്പിന്നിങ് മിൽ – പള്ളിക്കുന്ന് കനാൽ റോഡിന് മോചനമാകുന്നുകണ്ണൂർ: കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചതിനെത്തുടർന്ന് താറുമാറായ കക്കാട് സ്പിന്നിങ് മിൽ – പള്ളിക്കുന്ന് കനാൽ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടിയായി. അപകടാവസ്ഥയിലായ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള ജോലികൾ കോർപറേഷൻെറ മേൽനോട്ടത്തിലാണ് തുടങ്ങിയത്. വെളിയമ്പ്രയിൽനിന്ന് കണ്ണൂരിലേക്ക് കുടിവെള്ളമെത്തിക്കാനായി ആറ് കോടി രൂപയുടെ പദ്ധതിക്കായാണ് റോഡ് പൊളിച്ചു പൈപ്പിട്ടത്. പലയിടത്തും റോഡിന് നടുവിലാണ് കീറിയത്. മഴപെയ്തതോടെ റോഡിലൂടെയുള്ള യാത്ര ദുരിതമായി. പൈപ്പിടാനായി കുഴിച്ച കുഴി മൂടിയെങ്കിലും നനഞ്ഞ മണ്ണ് ഉറക്കാത്തതിനാൽ ഈ ഭാഗത്ത് വാഹനങ്ങൾ താഴ്ന്നുപോകുന്നതും പതിവാണ്. ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപെടാറുമുണ്ട്. യാത്രക്കാരും നാട്ടുകാരും പരാതിയുമായി എത്തിയതിനെ തുടർന്നാണ് കോർപറേഷൻ ഇടപെട്ടത്. പ്രവൃത്തിയുടെ കരാറുകാരെയും നാട്ടുകാരെയും ഉൾപ്പെടുത്തി യോഗം വിളിച്ചശേഷം കോർപറേഷൻ സ്ഥിതിഗതികൾ വിലയിരുത്തി. ഇതേത്തുടർന്നാണ് അടിയന്തരമായി ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്. രണ്ടടി താഴ്ചയിൽ മെറ്റൽ നിറച്ചാണ് ഈ ഭാഗത്ത് റോഡ് ബലപ്പെടുത്തുക. മഴ മാറിയശേഷം ടാറിങ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ചൊവ്വാഴ്ച മേയർ ടി.ഒ. മോഹനൻെറ നേതൃത്വത്തിൽ കൗൺസിലർമാരും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി. ഡെപ്യൂട്ടി മേയർ കെ. ഷബീന, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ പി. ഇന്ദിര, കൗൺസിലർമാരായ സി.സുനിഷ, പനയൻ ഉഷ, എം. ശകുന്തള, മുസ്ലിഹ് മഠത്തിൽ, എം.പി. രാജേഷ്, എക്സിക്യൂട്ടിവ് എൻജിനീയർ രാകേഷ് എന്നിവർ മേയർക്കൊപ്പം ഉണ്ടായിരുന്നു.photo: mayor at kakkad കക്കാട് സ്പിന്നിങ് മിൽ – പള്ളിക്കുന്ന് കനാൽ റോഡിൽ നടക്കുന്ന നവീകരണ പ്രവൃത്തി മേയർ ടി.ഒ. മോഹനൻെറ നേതൃത്വത്തിൽ വിലയിരുത്തുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: