ഇന്ധനവില ഇന്നും കൂട്ടി; 37 ദിവസത്തിനിടെ വില കൂടിയത് 22 തവണ

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. 37 ദി​വ​സ​ത്തി​നി​ടെ 22 ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി പെ​ട്രോ​ൾ ലി​റ്റ​റി​ന് 95.66 രൂ​പ​യും ഡീ​സ​ലി​ന് 91.13 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​രം പെ​ട്രോ​ളി​ന് 97.54 രൂ​പ​യും ഡീ​സ​ലി​ന് 92.90 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 95.95 രൂ​പ​യും ഡീ​സ​ൽ 91.31 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ഇ​ന്ധ​ന വി​ല ഇ​തി​നോ​ട​കം നൂ​റ് ക​വി​ഞ്ഞു. കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ലം ജ​ന​ങ്ങ​ള്‍ ക​ന​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ സ​മ​യ​ത്താ​ണ് ഇ​രു​ട്ട​ടി​യാ​യി ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: