തളിപ്പറമ്പ് സീറ്റ് ലീഗിന് നല്‍കും; മാണിയുടെ യുഡിഎഫ് പ്രവേശന ചര്‍ച്ചയില്‍ നിറഞ്ഞ് തളിപ്പറമ്പും

തളിപ്പറമ്പ്: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചു വരാന്‍ കെ.എം മാണി മുന്നോട്ട് വെച്ച

ഉപാധികളില്‍ തളിപ്പറമ്പ് നിയമസഭാ മണ്ഡലവും. ചില നിയമസഭാ മണ്ഡലങ്ങള്‍ വെച്ചു മാറണമെന്നാണ് മാണി മുന്നോട്ട് വെച്ച പ്രധാന ആവശ്യം. ഇത് പരിഗണിക്കാമെന്ന ഉറപ്പാണ് ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്, ലീഗ് നേതൃത്വങ്ങള്‍ മാണിക്ക് നല്‍കിയത്. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള തളിപ്പറമ്പ് തങ്ങള്‍ക്ക് വേണ്ടെന്നാണ് മാണി യുഡിഎഫ് നേതാക്കളെ അറിയിച്ചത്. പകരം ജയസാധ്യതയുള്ള സീറ്റ് മലബാര്‍ മേഖലയില്‍ നിന്ന് വേണമെന്നും മാണി ആവശ്യപ്പെടുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തന്നെ സീറ്റ് വേണമെന്ന വാശി മാണി ഗ്രൂപ്പിനില്ല. സീറ്റ് മുസ്ലീം ലീഗിന് വിട്ടുകൊടുക്കാനാണ് മാണിക്ക് താല്പര്യം. പകരം സീറ്റ് യുഡിഎഫ് നല്‍കിയില്ലെങ്കിലും തളിപ്പറമ്പില്‍ മത്സരിക്കേതില്ലെന്നാണ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ള ധാരണ. രാജ്യസഭാ സീറ്റ് ലഭിക്കുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ ലീഗിന് തളിപ്പറമ്പ് ദാനമായി നല്‍കാനും മാണി ഒരുക്കമാണത്രെ. തളിപ്പറമ്പ് നഗരസഭ ഉള്‍പ്പെടെ ചില തദ്ദേശസ്ഥാപനങ്ങളില്‍ മുസ്ലീംലീഗാണ് ഭരണത്തില്‍. ലീഗിന് സീറ്റ് നല്‍കിയാല്‍ ശക്തമായ മത്സരം നടത്താനാകുന്നും നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ തവണ തളിപ്പറമ്പില്‍ മാണി ഗ്രൂപ്പിന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ വരെ പ്രയാസമായിരുന്നു. ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ച് രാജേഷ് നമ്പ്യാര്‍ സ്ഥാനാര്‍ത്ഥിയായി. എന്നാല്‍ 40,617 വോട്ടിന്റെ കനത്ത പരാജയമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. കൂടുതല്‍ സീറ്റ് എന്ന ആവശ്യത്തിന് സാധ്യത കുറവായതിനാലാണ് സീറ്റ് വെച്ചു മാറണമെന്ന ആവശ്യം യുഡിഫിന് മുന്നില്‍ മാണി വെക്കുന്നത്. തളിപ്പറമ്പിലൊഴികെ മറ്റിടങ്ങളില്‍ ഈ വെച്ചു മാറ്റങ്ങളും വലിയ തര്‍ക്കത്തിനാവും വഴിവെക്കുക. രാജ്യസഭാ സീറ്റ് മാണിക്ക് അടിയറ വെച്ചതിന്റെ പ്രതിഷേധം കോണ്‍ഗ്രസിലും ശക്തമാണ്. ഇത് ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്ക ഇരുപാര്‍ട്ടികളിലും പ്രകടവുമാണ്

error: Content is protected !!
%d bloggers like this: