കീരിയാട്ട് പുഴ 30 മീറ്ററോളം കയ്യേറി; കര്‍ശന നടപടി

പുതിയതെരു: ചിറക്കല്‍, കീരിയാട് ഭാഗങ്ങളില്‍ വളപട്ടണം പുഴ വ്യാപകമായി കയ്യേറിയതായി കണ്ടെത്തി. വരും ദിവസങ്ങളില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കണ്ണൂര്‍ തഹസില്‍ദാര്‍ സജീവന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് മുപ്പത് മീറ്ററോളം കയ്യേറിയതായി കണ്ടെത്തിയത്. മണ്ണിട്ട് നികത്തി പുഴ പറമ്പാക്കി കൈയ്യടക്കിയത് പ്‌ളൈവുഡ് കമ്പനിക്കാരാണ്. യാതൊരു തത്വദീക്ഷയുമില്ലാതെയാണ് കണ്ടല്‍ക്കാട് വെട്ടി പുഴകയ്യേറിയത്. ചിറക്കല്‍ പഞ്ചായത്തും റവന്യു വകുപ്പും മുന്നിട്ടിറങ്ങിയാണ് കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്. പുഴയില്‍ മണ്ണിടുകയും സ്ഥലം കൂട്ടിയെടുത്ത് അതിര്‍ത്തിയില്‍ മതില്‍ കെട്ടിയ നിലയിലാണുള്ളത്. ജില്ലയിലെ പല ഭാഗങ്ങളിലും ഉള്ള പുഴകള്‍ കയ്യേറുന്നതായി മുന്നേ ആരോപണങ്ങള്‍ ഉണ്ടായിരിന്നു. അപ്പോഴൊക്കെ കയേറ്റകാരുടെ സ്വാധീനമാണ് അന്വേഷണങ്ങള്‍ വഴി മുട്ടിച്ചെതെന്നും പറയപെടുന്നു

error: Content is protected !!
%d bloggers like this: