ആയിരങ്ങളെ സാക്ഷിയാക്കി കൊണ്ട് വളപട്ടണം കളരിവാതുക്കല്‍ ഭഗവതി യുടെ തിരുമുടി ഉയരും

നാളെ കളരിവാതുക്കല്‍ ഭഗവതിയുടെ തിരുമുടി ഉയരും….
ആയിരങ്ങളെ സാക്ഷിയാക്കി കൊണ്ട് വളപട്ടണം കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍

ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ ഭക്തി നിര്‍ഭരമായ സായ്ഹ്നാത്തില്‍ കളരിവാതുക്കല്‍ഭഗവതിയുടെ കൂറ്റന്‍ തിരുമുടി ഉയരുന്നതോടു കൂടി ഉത്തര കേരളത്തിലെ ഈ വര്‍ഷത്തെ കളിയാട്ടക്കാലത്തിന് പരിസമാപ്തി കുറിക്കലായി. മലയാള മാസം ഇടവത്തിലെ ഒറ്റയില്‍ വരുന്ന ഇരുപത്തി ഏഴാം തിയ്യതിയുടെ കണക്കു പ്രകാരമാണ് ജൂണ്‍ പത്ത് ഞായാറാഴ്ച്ച തിരുമുടി ഉയരുവാന്‍ തീരുമാനമാകുന്നത്. ഞായര്‍ വെള്ളി ചൊവ്വ എന്നീ ഏതെങ്കിലും ഒരു ദിവസങ്ങളില്‍ മാത്രമായിയിരിക്കണം തിരുമുടി ഉയര്‍ത്തേണ്ടത് എന്നതും പൗരണികമായുള്ള നിശ്ചയത്തിന്റെ ഭാഗമാണ്. അതിപുരാതനമായ ഒരു അപൂര്‍വ്വ ക്ഷേത്രമാണിത്. ഇവിടെ കൊടി മരമില്ല. ശിവന്‍ കിഴക്കോട്ടും ഭദ്രകാളി പടിഞ്ഞാട്ടുമായി ശ്രീ കോവിലില്‍ ദര്‍ശനമേകുന്നു. ഭഗവതിക്ക് വലിയ ദാരുശില്‍പ്പമാണ്. പരശുരാമന്‍ പ്രതിഷിഠിച്ചതാണെന്നാണ് ഐതീഹ്യം. മധുമാംസ നേദ്യമുള്ള പിടാര പൂജയാണിവിടെ. കോഴിക്കലശം പ്രധാന വഴിപാടാണ്. വലിപ്പത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇവിടത്തെ ഭഗവതിയുടെ

തിരുമുടിക്ക് അമ്പത് അടി ഉയരവും പതിനാല് അടി വീതിയുമാണ്. 51 മുളയും ഏഴ് കവുങ്ങിലും കത്രിക പൂട്ടോടുകൂടി പണിതുണ്ടാക്കുന്ന തെയ്യക്കോലം കെട്ടുന്ന പെരുവണ്ണാന്‍ പ്രദിക്ഷണം വെക്കാന്‍ സാധിക്കാത്തതിനാല്‍ നാലു വശത്തു നിന്നുംവലിയ മുളകള്‍കൊണ്ടുള്ള കഴകളുണ്ടാക്കി നുറുക്കണക്കിന് ആളുകളുടെ സഹായത്തോടേയാണ് പ്രദിക്ഷണം പൂര്‍ത്തിയാക്കുക. നാല് ഇല്ലക്കാറാണ് തെയ്യക്കോലത്തിന്റെ അവകാശികള്‍ എന്നു പറയപ്പെടുന്നു. മുടി വേഷം കെട്ടാന്‍ വണ്ണാന്‍ സമുദായവും പീപ്പി വിളിക്കാന്‍ മലയർ സമുദായവും കോടി അതായത് പുടവ നല്‍കുവാന്‍ ചാലിയ (ശാലിയ) സമുദായവും. കൂടാതെ ഹിന്ദു സമുദായത്തിന്റെ മുഴുവന്‍ സാന്നിദ്ധ്യം പങ്കു ചേര്‍ന്നുകൊണ്ട് മുശാരി ഓട് സാധനങ്ങള്‍ തട്ടാന്‍ അമ്പും വില്ലും കണിഷന്‍ ഓലക്കുട വാലന്മാര്‍ (മുക്കോര്‍) മീന്‍ അമൃത് തിയ്യ സമുദായം കള്ള് അവയക്കാരന്‍ കുരുത്തോല എന്നിവയോടേ കളിയാട്ട മഹോല്‍സവത്തിന് വര്‍ണ്ണ പകിട്ട് ചാര്‍ത്തുന്നു.പഴയ കാലത്ത് പള്ളിച്ചാല്‍ സമുദായത്തിന്റെ ദൗത്യം പല്ലക്ക് ചുമക്കലായിരുന്നു. രാജ ഭരണം അവസാനിച്ചതോടേ ആ ചടങ്ങ് അന്യം നിന്നു.നാട്ടുകാര്‍ക്കിടയില്‍ കലശം എന്ന് അറിയപ്പെട്ടിരുന്ന പണ്ടത്തെ കളിയാട്ടക്കാലത്ത് ക്ഷേത്ര പരിസരത്തെ ചന്ത ഏറേ പ്രശസ്തമാണ് കലശ ദിവസം ചക്കയും മാങ്ങയും പൊങ്ങും ഇവിടത്തെ ഒരു പ്രധാന കച്ചവടമായിരുന്നു. പഴയതു പോലെ കച്ചവട ചന്തകളും അവയുടെ ബഹളങ്ങളും ആരവങ്ങളും ഒന്നും ഇല്ലങ്കിലും ഇവിടത്തെ കളിയാട്ട കലശമഹോല്‍സവത്തിന് പങ്ക് കൊള്ളുവാന്‍ പരിസര പ്രദേശങ്ങളില്‍ നിന്നും വര്‍ഷന്തോറും പതിനായിരങ്ങള്‍ ഇവിടെ ഒഴുകി എത്തിച്ചേരുന്നതോടെ അത് ഈ ഒരു പ്രദേശത്തിന്റെ മൊത്തം മഹോല്‍സവം കൂടിയായി മാറുകയാണ്

error: Content is protected !!
%d bloggers like this: