നിരോധിത പ്ലാസ്റ്റിക്ക് വില്‍പ്പനയ്‌ക്കെതിരെ നടപടിയുമായി ഇരിട്ടി നഗരസഭ

ഇരിട്ടി: മിഠായി വ്യാപാരത്തിന്റെ മറവില്‍ കടകളില്‍ പ്ലാസ്റ്റിക്ക് എത്തിച്ചുനല്‍കുന്ന നിരോധിത പ്ലാസ്റ്റിക് ശേഖരം ഇരിട്ടി നഗരസഭ അധികൃതര്‍ പിടികൂടി.ഇരിട്ടി കൂളി ചെമ്പ്രയിലെ റോയല്‍ ഏജന്‍സിയില്‍ നിന്നാണ് പ്ലാസ്റ്റിക്ക് ശേഖരം നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇരിട്ടി മേഖലയിലെ കച്ചവട സ്ഥാപനങ്ങളില്‍ മിഠായിയുടെ മറവില്‍ എത്തിച്ച് നല്‍കുന്ന നിരോധിത പ്ലാസ്റ്റിക്ക് ഗ്യാരി ബാഗുകളാണ് നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.നഗരസഭയില്‍ നിന്ന് മിഠായി വിതരണത്തിന് ലൈസന്‍സ് എടുക്കുകയും അതിന്റെ മറവിലാണ് പ്ലാസ്റ്റിക്ക് ഗ്യാരി ബാഗുകളും എത്തിച്ച് നല്‍കുന്നത് .ഇരിട്ടി കൂളിചെബ്രയിലെ റോയല്‍ ഏജന്‍സിയില്‍ നിന്നാണ് ഗ്യാരി ബാഗുകള്‍ പിടിച്ചെടുത്ത് ,സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്തത് ഉള്‍പ്പെടെ ഉള്ള നിയമ നടപടികള്‍ സ്വീകരിച്ചത്.ഏജന്‍സി ഉടമ പയ്യാവൂര്‍ സ്വദേശി തെക്കന്‍ മാരത്ത് വീട്ടില്‍ ടി അഫ്‌സലിനെതിരെ കേസ് എടുത്തു.നഗരസഭ ഹെല്‍ത്ത് ഇന്‍സെക്റ്റര്‍ ഉസ്മാന്‍ ചാലിയാടന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ അനീഷ് ,അനിത, അജേഷ് തുടങ്ങിയവരുടെ നേതൃത്തിലായിരുന്നു പരിശോധന.വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു….

error: Content is protected !!
%d bloggers like this: