കൊട്ടിയൂർ വൈശാഖോത്സവം; ഭക്തജനതിരക്കേറുന്നു

കൊട്ടിയൂർ: നിപ്പ വൈറസ് പടർത്തിയ പ്രചരണങ്ങൾ കൊട്ടിയൂർ ക്ഷേത്രത്തെയും ബാധിച്ചിരുന്നുവെങ്കിലും സന്ദേശങ്ങൾ വ്യാജമാണെന്ന തിരിച്ചറിവിൽ വൈശാഖോത്സവത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണം മുൻ വർഷങ്ങളെപ്പോലെ വർധിച്ചു തുടങ്ങി. ഉത്സവ ആരംഭം മുതൽ ഭക്തജനങ്ങളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ടെങ്കിലും നിപ്പ, ഡെങ്കി എന്നിവ സംബന്ധിച്ച വ്യാജ സന്ദേശമെന്ന തിരിച്ചറിവിൽ ഭക്തജനങ്ങളുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. നിപ്പയുടെ മറവിൽ വ്യാജ പ്രചരണം നടത്തുന്നവർക്കിതെരി സർക്കാർ കർശന നടപടി ആരംഭിച്ചതോടെ ജനം യാഥാർത്ഥ്യം മനസ്സിലാക്കുകയും അനാവശ്യ ഭീതി ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്.ഇത് കൊട്ടിയൂരിലെ തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാക്കുന്നുണ്ട്. കൊട്ടിയൂരിലേക്ക് വരുന്ന തീർത്ഥാടകരെ തടയുന്നതായുള്ള സംഭവം വ്യാജമാണ് .ഇത്തരം സന്ദേശങ്ങളുടെ ഉറവിടങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് കൊട്ടിയൂർ ദേവസ്വം അധികൃതർ അറിയിച്ചു. കഴിഞ്ഞ ഉത്സവ സീസണിൽ കൊട്ടിയൂരിൽ അഞു കോടി 61 ലക്ഷം രൂപയുടെ വരുമാനമാണ് ദേവസ്വത്തിന് ലഭിച്ചത്. എന്നാൽ ഇത്തവണ ഇതുവരെ 31 ലക്ഷം രൂപവരെ(ഒമ്പത് ദിവസത്തെ കണക്ക്)കിട്ടിയിട്ടുള്ളു.പലരും വഴിപാടുകൾ മണി ഓർഡറായി അയച്ചിട്ടുണ്ട്. എന്നാൽ പോസ്റ്റൽ സമരം ഇതിനെയും ബാധിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ കൊട്ടിയൂരിൽ ലക്ഷോപലക്ഷം ഭക്തജനങ്ങൾ ഒഴുകിയെത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

%d bloggers like this: