കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു…

നടാല്‍: കോഴിക്കോട് മലാപ്പറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു. ഇന്ന് രാവിലെ മൂന്നു മണിയോടെയായിരുന്നു അപകടം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നടാല്‍ സ്വദേശി സന്ദീപും മറ്റൊരാളുമാണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായ സന്ദീപും മൂന്നു പേരുമാണ് കാറിലുണ്ടായിരുന്നത്. ജോലി കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സന്ദീപിന്റെ ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും കോഴിക്കോട്ടെത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും….

error: Content is protected !!
%d bloggers like this: