ഇരിട്ടിയിലെ പച്ചക്കറി വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചു

 

ഇരിട്ടി: ഇരിട്ടിയിലെ പച്ചക്കറി വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചു. പഴയ ബസ് സ്റ്റാൻ്റിലെ ത്രീസ്റ്റാർ വെജിറ്റബിൾസ് പാർടണർ ശിവപുരം എ വി ഹൗസിൽ എ .പി. അന്ത്രു എന്ന അബ്ദുൾ റഹ്മാൻ (65) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
ഈ മാസം ഒന്നിന് രോഗം സ്ഥിരികരിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു മരണം . നാൽപ്പത് വർഷത്തിലേറെയായി ഇരിട്ടിയിൽ പച്ചക്കറി വ്യാപാരം നടത്തിവരുന്ന അന്ത്രു മേഖലയിലെ പ്രധാന മൊത്തവ്യാരിയാണ്.
ഭാര്യ: ടി.പി.റഷീദ. മക്കൾ: റീമസ് (എ ആർ ഇലക്ട്രിക്കൽസ് ഇരിട്ടി), ഹസീബ് (ത്രീ സ്റ്റാർ വെജിറ്റബിൾസ്, ഇരിട്ടി ), റംസീന. മരുമക്കൾ: നിഷാന, ഷഹാന, പരേതനായ ഷമീർ. സഹോദരങ്ങൾ: ആയിഷ, മറിയു, പരേതനായ മഹമൂദ്‌. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ശിവപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: