ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി എത്തിയ രോഗി മരിച്ചു – പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു

ഇരിട്ടി : താലൂക്ക് ആശുപത്രിയിൽ ശ്വാസതടസ്സമടക്കമുള്ള കോവിഡ് ലക്ഷണങ്ങളോടെ ചികിത്സതേടി എത്തിയ ആൾ മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് എന്ന് സ്ഥിരീകരിച്ചു . ഇരിക്കൂർ പെരുവളത്ത് പറമ്പ് സ്വദേശി കളത്തിൽ ഹൌസിൽ ഗോപാലകൃഷ്ണൻ നായർ (67 ) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 8 മണിയോടെ ശക്തമായ ശ്വാസം മുട്ടലുമായാണ് ഗോപാലകൃഷ്ണൻ നായർ ഇരിട്ടി താലൂക്ക് ആശുപത്രി ഒ പി യിൽ ചികിത്സക്കായി എത്തിയത്. ഡോക്ടർ പരിശോധിക്കുകയും കോവിഡ് ടെസ്റ്റിന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ശക്തമായ ശ്വാസംമുട്ടൽ ഉണ്ടായിരുന്ന രോഗിക്ക് മറ്റു ചികിത്സകൾ നൽകുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെ ഇയാൾ മരണമടയുകയായിരുന്നു. പെരുവളത്തുപറമ്പ് സ്വദേശിയാണെങ്കിലും രണ്ടാഴ്ചയായി പുന്നാട് മകളുടെ വീട്ടിലായിരുന്നു താമസം. ഇവിടെ നിന്നാണ് ചികിത്സക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയെ സമീപിച്ചത്.
ഭാര്യ : ശാന്ത. മക്കൾ: വിനോദ്, വിനീത, വിനീജ . മരുമക്കൾ: ലിജിന, മനോജ് (പുന്നാട് ), രാജേഷ്. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം പയ്യാമ്പലത്ത് എത്തിച്ച് സംസ്കരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: