പാനൂരിനടുത്ത് കൈവേലിക്കൽ കൂത്തുപറമ്പ് എക്സൈസിൻ്റെ വൻ വ്യാജമദ്യവേട്ട ; 2500 ലിറ്ററിലധികം വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു

കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പാർട്ടിയും, റെയിഞ്ച് പാർട്ടിയും സംയുക്തമായി കൈവേലിക്കൽ ഭാഗത്തു നടത്തിയ മിന്നൽ പരിശോധനയിൽ വൻ വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ്റീവ് ഓഫീസർ കെ. ശശികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പാനൂർ കൈവേലിക്കലിൽ വൻ വാറ്റു കേന്ദ്രം കണ്ടെത്തിയത്. കൈവേലിക്കലിനടുത്ത ആൾപാർപ്പില്ലാത്ത പറമ്പിനു ഇടവഴിയിൽ വച്ചാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.10 പ്ലാസ്റ്റിക് ബാരലുകളിലായി കുറ്റിക്കാട്ടിൽ ഒളിച്ചു സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. ധാന്യങ്ങളും പഴവർഗ്ഗങ്ങളും ഉപയോഗിച്ചാണ് വാഷ് നിർമിച്ചത്. ചാരായം വാറ്റാനുള്ള പാത്രങ്ങളും മറ്റു സാമഗ്രികളും സമീപ പ്രദേശത്തു നിന്നും കണ്ടെടുത്തു.
വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചു വച്ച ആളുകളെ കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കി .

കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് കുത്തുപറമ്പ് എക്സൈസ് സംഘം ഇത്തരത്തിൽ നിരവധി കേസുകൾ കണ്ടെത്തുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

എക്സൈസ് റെയിഞ്ച് പ്രിവൻ്റീവ് ഓഫീസർ കെ. നിസാർ, സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫിസർമാരായ ജിനേഷ് നരിക്കോടൻ, കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർമാരായ പി രോഷിത്ത്, എ. ഷാജി , കെ. സുനീഷ് , കെ.പ്രജീഷ് , പി. ജലീഷ്, സി.കെ ശജേഷ് വനിത സി.ഇ.ഒ കെ.പി ഷീബ, എക്സൈസ് ഡ്രൈവർ എൻ. ഷംജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വാറ്റ് കണ്ടെത്തിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതിനായിരത്തിലധികം ലിറ്റർ വാഷ് ആണ് കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടിയത്. വ്യാജ മദ്യ നിർമാണ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. കെ സതീഷ് കുമാറും എക്സൈസ് ഇൻസ്‌പെക്ടർ കെ. ഷാജിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: