കൊട്ടിയൂർ ഉത്സവം തീരുമാനം വൈകുന്നു
പാനൂർ :-ഈ വർഷത്തെ കൊട്ടിയൂർ വൈശാഖമഹോത്സവം മെയ് 24ന് നെയ്യാട്ടത്തോടുകൂടി ആരംഭിക്കുന്നു. നെയ്യാട്ടത്തിൽ പങ്കെടുക്കേണ്ട നെയ്യമൃത് സംഘാംഗങ്ങൾ വിവിധ മഠങ്ങളിൽ വൃതം ആരംഭിച്ചുകഴിഞ്ഞു.കഴിഞ്ഞവർഷം കൊട്ടിയൂരിൽ ഉത്സവം ചടങ്ങുകൾ മാത്രമായാണ് നടന്നത്.ഇത്തവണ കോവിഡ് രൂക്ഷമായതിനാൽ കൊട്ടിയൂർ ഉത്സവം നടത്തിപ്പ് എങ്ങനെ എന്നുള്ളതിനെ കുറിച്ച് ഭക്തജനങ്ങൾ ആശങ്കയിലാണ്.കൊട്ടിയൂർ ദേവസ്വം ഇന്നേവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.സർക്കാർ നിർദ്ദേശവും വന്നിട്ടില്ല .ജില്ലാ കലക്ടർ ഉത്സവം നടത്തിപ്പിനെക്കുറിച്ച് യോഗം വിളിച്ചിട്ടില്ല .ഇന്നുമുതൽ ലോക്ഡൗൺ ആരംഭിക്കുന്നതിനാൽ വ്രതം ആരംഭിച്ച നെയ്യമൃ ത് സംഘാംഗങ്ങൾ എന്തുചെയ്യണമെന്നറിയാതെ വിഷമത്തിലാണ്.കഴിഞ്ഞ തവണ സ്ഥാനികരായ ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാറിന്റെയും കലശ പാത്രങ്ങൾ മാത്രമാണ് നെയ്യാട്ടത്തിനായി കൊട്ടിയൂരിൽ എഴുന്നള്ളിച്ച് എത്തിയത്.ജില്ലാ ഭരണകൂടവും കൊട്ടിയൂർ ദേവസ്വവും വ്യക്തമായ നിർദ്ദേശം നൽകേണ്ടിയിരിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: