ആലക്കോട് എക്സൈസ് അതിസാഹസികമായി വെള്ളാട് കാവാലം തോട് കേന്ദ്രികരിച്ചുള്ള വൻ വ്യാജവാറ്റു കേന്ദ്രം തകർത്തു

ആലക്കോട്: വെള്ളാട് ,പാറമൊട്ട ഭാഗത്തെ മലയടിവാരത്തുള്ള കാവാലം തോട് കേന്ദ്രികരിച്ചുള്ള വൻ വ്യാജവാറ്റു കേന്ദ്രം തകർത്തു എക്സൈസ് സംഘം 900 ലിറ്റർ വാഷ് പിടിച്ചെടുത്ത് കേസ്സെടുത്തു.വെള്ളാട് വില്ലേജിലെ പാറെമൊട്ടയിൽ പ്രിവൻ്റീവ് ഓഫീസർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ റെയിഡിൽ കാവാലം തോട്ടുചാലിലെ പാറക്കെട്ടുകൾക്കടിയിലെ രഹസ്യ സങ്കേതത്തിൽ പ്രവർത്തിച്ചുവന്ന വൻ വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി തകര ബാരലുകളിലും, കല്ല് വച്ച് കെട്ടിയുണ്ടാക്കി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും സൂക്ഷിച്ചു വെച്ച 900 ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു കേസ്സെടുത്തു. പ്രതിയെക്കുറിച്ചു സൂചനകൾ ലഭിച്ചതിനെ തുടർന്ന് അ ന്വേഷണം തുടരുന്നു. പാറക്കെട്ടുകൾക്ക് ഇടയിലുള്ള രഹസ്യ കേന്ദ്രത്തിൽ വടം കെട്ടി കയറിയും പാറക്കെട്ടുകൾക്കിടയിലൂടെ നൂഴ്ന്ന് കയറിയുമാണ് എക്‌സൈസുകാർ അവിടെ എത്തിപ്പെട്ടത് ലോക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞതോടെ മലയോര മേഖലയാകെ വ്യാജമദ്യത്തിൻ്റെ ഭീഷണിയിലാണ് .24 മണിക്കൂറും തുടരുന്ന എക്സൈസ് റെയിഡിലും പരിശോധനകളിലും നിരവധി കേസുകളാണ് ആലക്കോട് എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മേൽ പ്രദേശത്ത് കഴിഞ്ഞ ലോക് ഡൗൺ സമയത്ത് നിരവധി വാറ്റു കേന്ദ്രങ്ങൾ കണ്ടെത്തുകയും നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് പരിശോധനയിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ടി.ആർ രാജേഷ് ,സി. ഇ. ഒ മാരായ മധു. .ടി.വി, രഞ്ജിത് കുമാർ ,പി.ഷിബു, റെനിൽ കൃഷ്ണൻ ,പി.പെൻസ് എന്നിവർ പങ്കെടുത്തു . വ്യാജ മാറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പരാതിയോ അറിവോ ലഭിച്ചാൽ 04602256797 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും ആലക്കോട് എക്സൈസ് ഓഫീസ് അധികൃതർ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: