ലോക്ക്ഡൗൺ രണ്ടാം ദിവസം: പൊലീസ് പാസിന് വൻ തിരക്ക്, 88,000 അപേക്ഷകര്‍

തിരുവനന്തപുരം: ലോക്ക് ഡൗൺ രണ്ടാം ദിവസത്തേക്ക് കടക്കുമ്പോൾ പൊലീസ് പരിശോധന കര്‍ശനമായി തുടരുന്നതിനിടെ പൊലീസ് പാസിന് വേണ്ടി വൻ തിരക്ക്. പാസുമായി ഇറങ്ങിയാൽ മാത്രമെ ലോക് ഡൗൺ കാലത്ത് യാത്ര അനുവദിക്കു എന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ്  പാസെടുക്കാൻ വൻ തിരക്ക് അനുഭവപ്പെടുന്നത്.

ആളുകൾ തിക്കിത്തിരക്കി കയറിയതോടെ പാസ് അനുവദിക്കാനായി തയ്യാറാക്കിയ സൈറ്റ് പണി മുടക്കിയിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുകയാണെന്നാണ് സൈബര്‍ ഡോം ഇപ്പോൾ അറിയിക്കുന്നത്. ഒരേ സമയം 5000 പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന വിധത്തിലാണ് സൈറ്റ് ഒരുക്കിയിരുന്നത്. എന്നാൽ ആവശ്യക്കാര്‍ ഏറെ ആയതോടെയാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്.

ഒരു സമയം പതിനായിരത്തിലേറെ പേരാണ് സൈറ്റിൽ അപേക്ഷയുമായി എത്തുന്നത്. എന്നാൽ ആവശ്യപ്പെട്ട എല്ലാവര്‍ക്കുമല്ല അത്യാവശ്യക്കാര്‍ക്ക് മാത്രമെ പാസ് അനുവദിക്കാനാകൂ എന്നാണ് നിലപാട്. ലോക് ഡൗൺ ദിവസങ്ങൾ പുരോഗമിക്കെ പൊലീസിന്റെ കര്‍ശന പരിശോധന ശക്തമാക്കി. ഇടറോഡുകളിലും അതിർത്തി ചെക് പോസ്റ്റുകളിലും കര്‍ശനമായ പരിശോധനയാണ് നടക്കുന്നത്. അവശ്യ സര്‍വ്വീസുകാരെ തടയില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: