നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് പതിച്ചത് ഇന്ത്യന്‍ മഹാസുമദ്രത്തില്‍: ആശങ്കയ്ക്ക് വിരാമം

ബെയ്​ജിങ്​: നാളുകളായി ലോ​കത്തെ മുൾമുനയിൽ നിർത്തുന്ന ചൈനീസ്​ റോക്കറ്റ്​ ഒടുവിൽ ഭൂമിയിൽ പതിച്ചു. മണിക്കൂറുകൾക്ക്​ മുമ്പ്​ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച റോക്കറ്റിന്‍റെ ഭാഗങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിലാണ്​ ചിതറിത്തെറിച്ചത്​. റോക്കറ്റിന്‍റെ ഭാഗങ്ങളിലേറെയും ഭൂമിയിൽ പ്രവേശിക്കു​േമ്പാഴേ കത്തിത്തീർന്നിരുന്നതായും അവശേഷിച്ച ഭാഗങ്ങളാണ്​ ഇന്ത്യൻ മഹാസമുദ്രത്തിൽ വീണതെന്നും ചൈന വ്യക്​തമാക്കി.

നാലു ബൂസ്റ്ററുകളും ഒരു കോർ സ്​റ്റേജുമായി ലോങ്​ മാർച്ച്​ 5ബി ഏപ്രിൽ 20നാണ്​ ചൈനയിലെ ഹൈനാൻ ദ്വീപിൽനിന്ന്​ ബഹിരാകാശത്തേക്ക്​ കുതിച്ചത്​. ചൈനയുടെ സ്വന്തം ബഹിരാകാശ ഏജൻസിക്കു വേണ്ട സാമഗ്രികളും വഹിച്ചായിരുന്നു യാത്ര. അവ ലക്ഷ്യത്തിലെത്തി​ച്ചതോടെ ദൗത്യം പൂർത്തിയായി മടങ്ങുന്ന റോക്കറ്റ്​ അപകടമില്ലാതെ അന്തരീക്ഷത്തിൽ കത്തിത്തീരുകയോ അവശേഷിച്ച ഭാഗങ്ങൾ സമുദ്രത്തിൽ വീഴുകയോ ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. മുന്നറിയിപ്പുമായി യു.എസ്​ ഉൾപെടെ എത്തിയെങ്കിലും അപകടമില്ലാതെ വീഴ്​ച പൂർത്തിയാകുകയായിരുന്നു. മെഡിറ്ററേനിയൻ കടലിലെവിടെയോ ആകും ലോങ്​ മാർച്ച്​ അഞ്ച്​ ബി എന്ന 18 ടൺ ഭാരമുള്ള റോക്കറ്റിന്‍റെ അവശിഷ്​ടങ്ങൾ പതിക്കുകയെന്ന്​ ചൈന അറിയിച്ചിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: