കോവിഡ് വ്യാപനം തടയാൻ മുന്നണിപ്പോരാളികളായി തെരുവിലിറങ്ങി പോലീസ് – മുന്നറിയിപ്പവഗണമിച്ചെത്തിയവർക്കെതിരെ കേസ്

 

ഇരിട്ടി: സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കോവിഡ് വ്യാപനം തടയാൻ മുന്നണിപ്പോരാളികളായി തെരുവിലിറങ്ങി പോലീസ്. സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഇരിട്ടി പൊലീസ് സബ് ഡിവിഷനിൽ 25 കേന്ദ്രങ്ങളിൽ പികറ്റ് പോസ്റ്റ് സ്ഥാപിച്ചു. ശനിയാഴ്ച രാവിലെ 6 മുതൽ പോലീസ് കർശന നടപടികൾ സ്വീകരിച്ചതോടെ 2 മണിക്കൂറിനുള്ളിൽ നിരത്തിൽ നിന്ന് അനാവശ്യ യാത്രക്കാർ ഒഴിവായി. മിനി ലോക്ക് ഡൗണിനെക്കാൾ കൂടുതൽ നിയന്ത്രണങ്ങളും പരിശോധനാ കേന്ദ്രങ്ങളും ഒരുക്കിയാണ് പൊലീസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നണി പോരാളികളായി തെരുവിൽ നിലയുറപ്പിച്ചത്.
സർക്കാരും പോലീസ് അധികാരികളും നൽകിയ കർശന മുന്നറിയിപ്പ് പോലും അവഗണിച്ചാണ് പലരും രാവിലെ വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങിയത്. പാല് വാങ്ങാൻ, പച്ചക്കറി വാങ്ങാൻ, മരുന്നു വാങ്ങാൻ, ബന്ധു മരിച്ചു തുടങ്ങിയ സ്ഥിരം കാരണങ്ങളാണ് കൂടുതൽ ആളുകളും അവതരിപ്പിച്ചത്. മിക്കവരും കയ്യിൽ സത്യപ്രസ്ഥാവന പോലും കരുതാതെയാണ് റോഡിലിറങ്ങിയത് . ഇവരിൽ നിന്ന് എല്ലാം 500 രൂപ പിഴ ഈടാക്കി മടക്കി അയച്ചു. പണം കയ്യിൽ ഇല്ലാത്തവർക്കു കോടതിയിൽ അടയ്ക്കാൻ നോട്ടീസ് നൽകി. സത്യപ്രസ്താവനയുമായെത്തിയവരുടെ തിരിച്ചറിയിൽ കാർഡും പൊലീസ് പരിശോധിച്ചു. സത്യപ്രസ്താവനയിൽ പറഞ്ഞ കാര്യം ശരിയാണെന്ന് ബോധ്യംവന്നവരെ പോകാൻ അനുവദിച്ചു.
എന്നാൽ പോലീസിനെ കബളിപ്പിക്കൽ സ്ഥിരം തൊഴിലാളാക്കിയവരുടെ വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. എൻ 95 മാസ്‌ക്ക് ധരിക്കാത്തവർ ഇരട്ട മാസ്‌ക് ധരിക്കണമെന്ന നിർദേശം ലംഘിച്ചവർക്ക് അന്ത്യശാസനം നൽകിയാണ് പറഞ്ഞുവിട്ടത് . ഇന്നു മുതൽ ഇരട്ട മാസ്‌ക് ധരിക്കാത്തവർക്കെതിരെ കേസ് എടുകാണാണ് തീരുമാനം .
ഇരിട്ടി ടൗണിൽ ഡിവൈഎസ്പി പ്രിൻസ് എബ്രഹാം തന്നെ പരിശോധനയ്ക്കായി റോഡിൽ ഇറങ്ങി. സിഐ എം.പി. രാജേഷ്, എസ്‌ ഐ മാരായ കെ. രാജേഷ് കുമാർ, എം. അബ്ബാസ് അലി, വി.ജെ. ജോസഫ്, പി.സി. വില്ലി, എ.സി. ജോസഫ്, എം.എൽ. ബെനഡിക്ട്, കെ. പുഷ്‌കരൻ, കെ. മുസ്തഫ, കെ. മോഹനൻ, കെ.ടി. മനോജ്, കെ.പി. സതീശൻ, പ്രശോഭ്, അഖിൽ എന്നിവർ നഗരമേഖലയിൽ തളിപ്പറമ്പ് റോഡിൽ തന്തോടും , പേരാവൂർ റോഡിൽ ജബ്ബാർക്കടവ് കവലയിലും, അന്തർ സംസ്ഥാന പാതയിൽ 19 -ാം മൈൽ, ചാവശ്ശേരി ഗവ. എച്ച്എച്ച്എസ്എസ് പരിസരം, പുന്നാട്, കൂട്ടുപുഴ, കിളിയന്തറ ചെക്ക് പോസ്റ്റ് എന്നിവിടങ്ങളലും മുഴുവൻ സമയ പരിശോധന നടത്തി. മുഴക്കുന്നിൽ സിഐ എം.കെ. സുരേഷ്‌കുമാറും, എസ്‌ഐ റഫീക്കും, ആറളത്ത് സിഐ ടി.എ.അഗസ്റ്റിനും എസ്‌ഐ കെ. പ്രകാശനും, കരിക്കോട്ടക്കരിയിൽ സിഐ അബ്ദുൾ ബഷീറും എസ്‌ഐ ബെന്നി മാത്യുവും, ഉളിക്കല്ലിൽ എസ്‌ഐ പ്രജീഷും, ഇരിക്കൂറി്ൽ സിഐ അബ്ദുൾ മുനീറും, എസ്‌ഐ നിധീഷും നിരത്തുകളിലെ പരിശോധനകൾക്ക് നേതൃത്വം നൽകി.
ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർശനമായി നടപ്പാക്കുന്നതിനായി ശക്തമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം അറിയിച്ചു. ഒരോ പൊലീസ് സ്റ്റേഷൻ പരിധികളിലും ബാരിക്കേഡ് വച്ചുള്ള പരിശോധനയക്കായി 5 വീതം പിക്കറ്റ് പോസ്റ്റുകൾ തുറന്നു. 20 ബൈക്ക് പെട്രോൾ ഗ്രൂപ്പുകളെയും നിയോഗിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലെ പരിശോധനകൾക്ക് 15 മൊബൈൽ പട്രോളിങ് യൂണിറ്റുകളെയും ചുമതലപ്പെടുത്തി. ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ എല്ലാ സ്റ്റേഷനിലും പ്രത്യേക സംഘങ്ങളുണ്ട് . നിർമാണ തൊഴിലാളികൾക്കു ജോലി ചെയ്യാമെങ്കിലും അതതു ക്യാംപ് സൈറ്റുകളിൽ താമസിച്ച് ചെയ്യണം. ദൂരെ സ്ഥലങ്ങളിൽ നിന്ന് വന്നു പോയി ജോലി ചെയ്യാൻ സമ്മതിക്കില്ല. അവശ്യ സാധന കടകൾ തുറക്കാമെങ്കിലും ഹോം ഡെലിവറിമാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇന്നലെ മുന്നറിയിപ്പെന്ന പരിഗണന പലർക്കും നൽകിയെങ്കിലും ഇന്നുമുതൽ അത് ഉണ്ടാകില്ലെന്നും കേസും പിഴയും ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി. നിലവിലുള്ളപൊലീസുകാർ്ക്ക് പുറമെ ഒരു പ്ലാറ്റൂൺ കെ എ പി സേനാംഗങ്ങളെയും സബ് ഡിവിഷനിൽ നിയോഗിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: