കണ്ണൂരിൽ കെ.എസ്.ഇ .ബി കരാർ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു
പുതിയതെരു: കെ.എസ്.ഈ.ബി കരാർ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. വളപട്ടണം കെ.എസ്.ഇ.ബി സെക്ഷനിൽ കരാറുകാരന്റെ കീഴിൽ ജോലി ചെയ്യുന്ന ചിറക്കൽ കീരിയാട് സ്വദേശി ഇടച്ചേരിയൻ ധനേഷാണ്(34) നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത്. കുഴഞ്ഞു വീണയുടൻ തന്നെ സുഹൃത്തുക്കൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ ദാമോധരന്റെയും രാധയുടെയും മകനാണ്. സഹോദരങ്ങൾ ധനൂപ്(ഓട്ടോറിക്ഷ ഡ്രൈവർ, പുതിയതെരു), രാധേഷ്(നാടൻ കൂപ്പ്(മരം)തൊഴിലാളി) മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കാരം പിന്നീട് ചിറക്കൽ മന്ന സമുദായ ശ്മശാനത്തിൽ