ഞായറാഴ്ചത്തെ ലോക്ക്ഡൗൺ പൂർണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ പൂർണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവശ്യസേവന വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്. പാൽവിതരണവും സംഭരണവും, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോർ, അനുബന്ധ സേവനങ്ങൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജന ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾക്ക് പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കോവിഡ് 19 പ്രതിരോധ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും മേൽ സൂചിപ്പിച്ച അനുവദനീയമായ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കും. അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടി വന്നാൽ ജില്ലാ അധികാരികളിൽ നിന്നോ പോലീസിൽ നിന്ന് പാസ് വാങ്ങണം. ഞായറാഴ്ചത്തെ നിയന്ത്രണം മാധ്യമങ്ങൾക്കും വിവാഹ, മരണ ചടങ്ങുകൾക്കും ബാധകമല്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: