ജനങ്ങളെ ഷോക്കടിപ്പിച്ച്​ ​വൈദ്യുതി ബില്ല്​; ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നവർക്ക് ഇരുട്ടടി

കണ്ണൂർ: ലോക്ഡൗണിൽ ക്ഷമയോടെ വീട്ടിലിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി  വൈദ്യുതി ബില്ലുകൾ. വൈദ്യുതി ഉപയോഗം കൂടിയതോടെ ഞെട്ടിക്കുന്ന ബില്ലുകളാണ് മിക്ക ഉപഭോക്താക്കൾക്കും ലഭിക്കുന്നത്. കൂടാതെ, ബില്ലിൽ വന്ന തെറ്റുകളും കൂടി ആയപ്പോൾ ഉപഭോക്താക്കളുടെ കീശ കാലിയാകുമെന്നുറപ്പായി. വൈദ്യുതി ഉപയോഗം കൂടിയതോടെ താരിഫ് മാറിയതാണ് പലർക്കും ബിൽ തുകയിൽ വലിയ വ്യത്യാസമുണ്ടാകാൻ കാരണം. വീടുകളിൽ ആളുകൾ ലോക്ഡൗണിൽ ഇരുന്നപ്പോൾ വൈദ്യുതിച്ചെലവ് സാരമായി കൂടി. എ.സി, ഫാൻ, ടി.വി, റഫ്രിജറേറ്റർ, കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം വർധിച്ചതും  ഉപഭോഗം കൂടാൻ കാരണമായി. ഇങ്ങനെ ഉപയോഗം കൂടിയതോടെ തങ്ങളുടെ സ്ലാബുകൾ മാറി ഉയർന്ന സ്ലാബിൽ എത്തിയതാണ് ഗാർഹിക ഉപഭോഗം കൂടാൻ കാരണമായത്. 

വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നാലും വ്യാപാരികളിൽ നിന്നും മിനിമം നിരക്ക് ഈടാക്കുന്നതിനാൽ ബിൽ തുക കാര്യമായി കുറയില്ലെന്ന് അധികൃതർ പറയുന്നു.

വ്യാപാരസ്ഥാപനങ്ങളുടെ ബില്ലുകളിൽ ഉയർന്ന സ്ലാബിലായിരിക്കും തുക കൂട്ടുന്നത്. ഇതുമൂലം വൈദ്യുതി ഉപയോഗം കുറഞ്ഞാലും കണക്ടഡ് ലോഡ് അനുസരിച്ച് ഉയർന്ന താരിഫാണ് ഉള്ളത്. ഇതിന് അനുബന്ധമായി ഫിക്‌സഡ് ചാർജ് കൂടുതലായിരിക്കും. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്‌സഡ് ചാർജ്, മീറ്റർ വാടക അടക്കമുള്ള തുക അടക്കണം. വ്യാപാരസ്ഥാപനങ്ങൾ അടച്ച് വരുമാനമില്ലാതിരുന്ന വ്യാപാരികൾക്ക് ഫിക്‌സഡ് നിരക്ക് അടക്കമുള്ളവ കുറച്ച് നൽകണമെന്ന ആവശ്യം ശക്തമാണ്.

1 thought on “ജനങ്ങളെ ഷോക്കടിപ്പിച്ച്​ ​വൈദ്യുതി ബില്ല്​; ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നവർക്ക് ഇരുട്ടടി

  1. സത്യം പറന്നാൽ ജനങ്ങളെ പിഴിയുകയാണ് ചെയ്യുന്നത് ac ഉണ്ടായിട്ടും ഉപയോഗിക്കാത്ത എനിക്ക് വന്നത് 4000 റീഡിങ് എടുക്കാൻ വന്നത് താമസിച്ചും ഫുൾ ഉടായിപ്പ് ആണ് kseb ഇപ്പോൾ ജനങ്ങളെ പിഴിഞ്ഞ് കടം തീർക്കാൻ നോക്കുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: