നാളെ സമ്പൂർണ അടച്ചിടൽ; പെട്രോൾ പമ്പുകളും പ്രവർത്തിക്കില്ല, പ്രവർത്തിക്കാൻ അനുമതി ഉള്ളവ ഇവയാണ്

നാളെ സംസ്ഥാനത്ത് സമ്പൂർണ അടച്ചിടൽ. അത്യാവശ്യമായ ചില സർവീസുകൾക്ക് മാത്രമാണ് ഇളവുള്ളത്. നിയന്ത്രണം കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെട്രോൾ പമ്പുകൾ അടക്കം അടഞ്ഞു കിടക്കും. പാൽ വിതരണം സംഭരണം, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യവകുപ്പ്, കോവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജനത്തിലേർപ്പെട്ടിരിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: