എക്സൈസ് സംഘം 140 ലിറ്റർ വാഷ് പിടിച്ചു

പിണറായി:കൊറോണ (കോവിഡ്- 19) ബാധയെ തുടർന്ന് ലോക് ഡൗൺ ആയ പശ്ചാത്തലത്തിൽ മദ്യവിൽപ്പനശാലകൾ അടച്ചതിനെ തുടർന്ന് എക്സൈസ്‌ വ്യാജമദ്യവേട്ട കർശനമാക്കി. ഇതിൻ്റെ ഭാഗമായി പിണറായി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ നസീർ ബി യും സംഘവും പട്ടാനൂർ കൊടോളിപ്രം ദേശത്ത് ആമേരി പള്ളിയറ ക്ഷേത്രത്തിലേക്ക് പോകുന്നു റോഡിനു സമീപമുള്ള തോട്ടിൻ കരയിൽ വെച്ച് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 140 ലിറ്റർ വാഷ് കണ്ടെടുത്ത് ഒരു അബ്കാരി കേസെടുത്തു.പ്രതിയെ കുറിച്ച് അന്വേഷണം നടത്തിവരുന്നു. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി യു, സിവിൽ എക്സൈസ് ഓഫീസർമാരായ ലിമേഷ് ഒ,ബിജേഷ് എം,ശരത്ത് പി ടി എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: