3 ദിവസമായി വൈദ്യുതി ഇല്ലാത്തതിനാൽ നാട്ടുകാർ കൊളച്ചേരി കെ.എസ്.ഇ.ബി ഓഫീസിൽ കൂട്ടമായെത്തി; ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റം

{"source_sid":"5C8230A5-B751-45CF-A4CE-29C633970989_1589019128623","subsource":"done_button","uid":"5C8230A5-B751-45CF-A4CE-29C633970989_1589019128586","source":"editor","origin":"gallery"}
കൊളച്ചേരി:കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും ഉണ്ടായ വൻ നാശനഷ്ടത്തെ തുടർന്ന് മുടങ്ങിയ വൈദ്യുതി 3 ദിവസമായിട്ടും പലഭാഗങ്ങളിലും പുനഃസ്ഥാപിക്കാൻ ആവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കൊളച്ചേരി കെ.എസ്.ഇ.ബി ഓഫീസിൽ കൂട്ടമായെത്തി. ജീവനക്കാരും നാട്ടുകാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് നടക്കുന്നത്. പ്രദേശത്ത് നാല്പതോളം വൈദ്യുതി തൂണുകൾ പൊട്ടി വീണ് വൈദ്യുതി ബന്ധം താറുമാറായിരുന്നു. ജീവനക്കാർ രാവും പകലും വൈദ്യുതി പുനഃസ്ഥാപിക്കാൻ പെടാപ്പാട് പെടുന്നുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ലോക്ക് ഡൗണിനൊപ്പം വൈദ്യുതി മുടക്കം കൂടി ആയതോടെ നാട്ടുകാർ ശരിക്കും ഇരുട്ടിലായി.
സംഘർഷം കനത്തതോടെ മയ്യിൽപോലീസിൽ കെ.എസ്.ഇ.ബി ജീവനക്കാർ അറിയിച്ചതോടെ പോലീസെത്തി ആളുകളെ പിരിച്ചുവിട്ടു. കൂട്ടം കൂടി നിന്നവരെയും സംഘർഷം നടത്തിയവരെയും പിരിച്ചുവിട്ടു. കൂടുതൽ സംഘർഷം ഉണ്ടാകുകയാണെങ്കിൽ നിയമ നടപടി സ്വീകരിക്കും എന്ന് മയ്യിൽ പോലീസ് കണ്ണൂർ വാർത്തകൾ ഓൺലൈൻ ന്യൂസിനെ അറിയിച്ചു. പല സ്ഥലങ്ങളിലും നിരവധി പോസ്റ്റുകളും വൻമരങ്ങളും പൊട്ടിവീണതിനാലാണ് വൈദ്യുതി പുനസ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം മന്ദഗതിയിലാകുന്നതെന്നും പരമാവധി വേഗത്തിൽ പണി തീർക്കുമെന്നും കെ.എസ്.ഇ.ബി അധികൃതർ കണ്ണൂർ വാർത്തകൾ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു .